കുന്നംകുളം ഉപജില്ല കായികമേള; കോൺകോഡ് ജേതാക്കൾ
Friday, November 8, 2019 1:07 AM IST
എ​രു​മ​പ്പെ​ട്ടി: കു​ന്നം​കു​ളം ഉ​പ​ജി​ല്ല കാ​യി​കോ​ത്സ​വ​ത്തി​ൽ 283 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി പ​ന്നി​ത്ത​ടം കോ​ണ്‍​കോ​ഡ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യി. 271 പോ​യി​ന്‍റു​നേ​ടി എ​രു​മ​പ്പെ​ട്ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും 48 പോ​യി​ന്‍റു​നേ​ടി എ​ൽ​ഐ​ജി​എ​ച്ച്എ​സ് ചൂ​ണ്ട​ൽ മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ക​ല്യാ​ണി എ​സ്. നാ​യ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ റോ​സി പോ​ൾ, അ​നി​ത വി​ൻ​സ​ന്‍റ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ കു​ഞ്ഞു​മോ​ൻ ക​രി​യ​ന്നൂ​ർ, പ്രി​ൻ​സി​പ്പ​ൽ സി.​എം. പൊ​ന്ന​മ്മ ടീ​ച്ച​ർ, എ​ൽ​പി എ​ച്ച്എം ശ്രീ​ദേ​വി ടീ​ച്ച​ർ, ക​ണ്‍​വീ​ന​ർ സി​ജു പി.​ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു.

മേ​ള​യി​ലെ താ​ര​ം സ്വാ​ലി​ഹ

എ​രു​മ​പ്പെ​ട്ടി:​ കു​ന്നം​കു​ളം ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​യി​ലെ താ​ര​സാ​ന്നി​ധ്യ​മാ​യി കെ.​എ​ച്ച്. സ്വാ​ലി​ഹ. ദേ​ശീ​യ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ഹൈ​ജം​പി​ൽ സ്വ​ർ​ണം നേ​ടി​യ സ്വാ​ലി​ഹ കോ​ണ്‍​കോ​ഡ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്.
ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​യി​ൽ പ​ക​രം​വ​യ്ക്കാ​നി​ല്ലാ​ത്ത റെ​ക്കോ​ർ​ഡോ​ടെ ഹൈ​ജം​പി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ സ്വാ​ലി​ഹ സീ​നി​യ​ർ വി​ഭാ​ഗം 100 മീ​റ്റ​ർ ഓ​ട്ടം, 100 മീ​റ്റ​ർ ഹാ​ർ​ഡി​ൽ​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ലും ഒ​ന്നാം​സ്ഥാ​നം നേ​ടി വ്യ​ക്തി​ഗ​ത ചാ​ന്പ്യ​നാ​യി.