ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ൽ ഭി​ന്ന​ത
Friday, November 8, 2019 1:07 AM IST
ഗു​രു​വാ​യൂ​ർ: ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ൽ ഭി​ന്ന​ത. ജീ​വ​ന​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ളി​ൽ വി​യോ​ജി​ച്ച് ര​ണ്ടു ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​വു​ക​യും വി​യോ​ജ​ന​ക്കു​റി​പ്പു ന​ല്കു​ക​യും ചെ​യ്തു. ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി എ.​വി. പ്ര​ശാ​ന്ത്, പി. ​ഗോ​പി​നാ​ഥ് എ​ന്നീ അം​ഗ​ങ്ങ​ളാ​ണ് ഇ​റ​ങ്ങി​പ്പോ​യ​ത്. ദേ​വ​സ്വ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​സ്പെ​ൻ​ഷ​നും ക്ല​ർ​ക്കു​മാ​രു​ടെ പ്ര​മോ​ഷ​നും സം​ബ​ന്ധി​ച്ചാ​ണ് ഭി​ന്നാ​ഭി​പ്രാ​യം ഉ​ണ്ടാ​യ​ത്.
ദേ​വ​സ്വം ഇ​ല​ക്ട്രി​ക് വി​ഭാ​ഗ​ത്തി​ലെ ക​ന്പ്യൂ​ട്ട​റി​ലെ ഹാ​ർ​ഡ് ഡി​സ്ക് കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ സി​പി​എം അ​നു​കൂ​ല യൂ​ണി​യ​നി​ലെ മു​ൻ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സ​സ്പെ​ന്‍റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​ല​ക്ട്രി​ക് വി​ഭാ​ഗ​ത്തി​ലെ എ​ഇ കെ.​പി. വി​നോ​ദ്കു​മാ​ർ, ഫോ​ർ​മാ​ൻ​മാ​രാ​യ കെ. ​സ​തീ​ഷ്കു​മാ​ർ, ജി. ​രാ​ജേ​ഷ്കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ഭ​ര​ണ​സ​മി​തി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
ഇ​ല​ക്ട്രി​ക് വി​ഭാ​ഗ​ത്തി​ലെ ക​ന്പ്യൂ​ട്ട​റി​ൽ​നി​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​നെ​തി​രാ​യി നി​ര​വ​ധി ഇ​മെ​യി​ൽ അ​യ​ച്ച​താ​യി ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. മു​ൻ യൂ​ണി​യ​ൻ നേ​താ​വ് ദേ​വ​സ്വം ചെ​യ​ർ​മാ​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കെ​ഴു​തി​യ ക​ത്തി​ന്‍റെ പ​ക​ർ​പ്പ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഭ​ര​ണ സ​മി​തി​യെ എ​തി​ർ​ക്കു​ന്ന ഒ​രു​വി​ഭാ​ഗം സി​പി​എം ജീ​വ​ന​ക്കാ​രാ​ണ് സം​ഭ​വ​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ന്നാ​ണ് ആ​ക്ഷേ​പം.