കു​ട്ടി​ക​ൾ​ക്കാ​യി "ഉ​ണ്ണീ​ശോ​യു​ടെ സ്വ​ന്തം’ പു​റ​ത്തി​റ​ങ്ങി
Friday, November 8, 2019 1:07 AM IST
തൃ​ശൂ​ർ: തി​രു​പ്പി​റ​വി​ക്കു മു​ന്നോ​ടി​യാ​യി കു​ഞ്ഞു​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സ​ഹാ​യ​ക​മാ​യ ’ഉ​ണ്ണീ​ശോ​യു​ടെ സ്വ​ന്തം’ ഫി​യാ​ത്ത് മി​ഷ​ൻ പു​റ​ത്തി​റ​ങ്ങി.
സു​കൃ​ത​ജ​പം, പു​ണ്യ​പ്ര​വൃ​ത്തി, വ​ച​ന​പ​ഠ​നം, അ​നു​ദി​ന വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ണ്ണീ​ശോ​യ്ക്കു​ള്ള സ​മ്മാ​നം തു​ട​ങ്ങി​യ​വ ചി​ത്ര​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ച് കു​ഞ്ഞു​മാ​ലാ​ഖ​മാ​രോ​ട് ചേ​ർ​ന്ന് ചെ​യ്യാ​വു​ന്ന സു​വി​ശേ​ഷ​മാ​യൊ​രു കൈ​പു​സ്ത​ക​മാ​ണി​ത്. ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ 25 വ​രെ ചെ​യ്യു​വാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഓ​രോ പേ​ജു​ക​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.ഇ​ട​വ​ക മ​ത​ബോ​ധ​നം, കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ​ക​ൾ, സ്കൂ​ളു​ക​ൾ, സം​ഘ​ട​ന​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും​വി​ധ​ത്തി​ലാ​ണ് ഈ ​കൈ​പു​സ്ത​കം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഞ്ചു​ല​ക്ഷം കോ​പ്പി​ക​ളാ​ണ് സൗ​ജ​ന്യ വി​ത​ര​ണ​ത്തി​നാ​യി അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്.സൗ​ജ​ന്യ കോ​പ്പി​ക​ൾ​ക്ക് 16നു ​മു​ന്പ് ബ​ന്ധ​പ്പെ​ടു​ക: 9020353035, 9961550000.