നാ​ളെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളി​ൽ പ്ര​ത്യേ​ക സി​റ്റിം​ഗ്
Friday, November 8, 2019 1:05 AM IST
തൃ​ശൂ​ർ: പെ​റ്റി കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ​ക്കു കു​റ്റം സ​മ്മ​തി​ച്ച് പി​ഴ ഒ​ടു​ക്കി കേ​സ് തീ​ർ​ക്കു​വാ​ൻ ജി​ല്ല​യി​ലെ എ​ല്ലാ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളി​ലും സ​ർ​ക്കാ​ർ അ​വ​ധിദി​ന​മാ​യ നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ൽ പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തും.
ഏ​ക​ദേ​ശം 10000 പെ​റ്റി കേ​സു​ക​ളാ​ണ് ജി​ല്ല​യി​ൽ വി​വി​ധ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളി​ൽ അ​ന്നേദി​വ​സം പ​രി​ഗ​ണി​ക്കു​ക. പ്ര​തി​ക​ൾ​ക്കു നേ​രി​ട്ടോ അ​ഭി​ഭാ​ഷ​ക​ർ മു​ഖേ​ന​യോ കോ​ട​തി​യെ സ​മീ​പി​ക്കാം. തൃ​ശൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, ചാ​വ​ക്കാ​ട്, കു​ന്നം​കു​ളം, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ, ചാ​ല​ക്കു​ടി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ൾ​ക്ക് അ​ന്നു പ്ര​വൃ​ത്തിദി​നം ആ​യി​രി​ക്കും.
കേ​ര​ള ലീ​ഗ​ൽ സ​ർ​വീ​സ് അഥോറി​റ്റി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോറി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്. പെ​റ്റി കേ​സ് പ്ര​തി​ക​ൾ​ക്കു​ള​ള സ​മ​ൻ​സ് ത​പാ​ൽ മു​ഖേ​ന അ​യ​ച്ചു. മ​റ്റു കേ​സു​ക​ൾ അ​ന്നു പ​രി​ഗ​ണി​ക്കി​ല്ല. പെ​റ്റി കേ​സി​ലെ പ്ര​തി​ക​ൾ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നു തൃ​ശൂ​ർ ലീ​ഗ​ൽ സ​ർ​വീ​സ​സ് അഥോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജ് കെ.​പി ജോ​യ് അ​റി​യി​ച്ചു.