വ​ട​ക്കേ സ്റ്റാ​ൻ​ഡ് ഇരുട്ടിൽ
Friday, November 8, 2019 1:05 AM IST
തൃ​ശൂ​ർ: മാ​റ്റിസ്ഥാ​പി​ച്ച വ​ട​ക്കേ​സ്റ്റാ​ൻ​ഡി​ൽ രാ​ത്രി ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടോ...​ ടോ​ർ​ച്ചോ മെ​ഴു​കു​തി​രി​യോ കൈയിൽ ക​രു​തു​ക. കാ​ര​ണം വ​ട​ക്കേ സ്റ്റാ​ൻ​ഡി​ൽ രാ​ത്രി വെ​ളി​ച്ച​മി​ല്ല. സ്റ്റാ​ൻ​ഡി​ലെ ഹൈ​മാ​സ്റ്റ് ക​ത്താ​തായി​ട്ടു ദി​വ​സ​ങ്ങ​ളാ​യി.
ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ വ​ന്നു​പോ​കു​ന്ന വ​ട​ക്കേ​സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി അ​ട​ച്ചി​ട്ട​പ്പോ​ൾ സ​മീ​പ​ത്തെ ഗ്രൗ​ണ്ടി​ലേ​ക്കു താ​ത്കാ​ലി​ക​മാ​യി മാ​റ്റി​യി​ട്ട് ഒ​രുവ​ർ​ഷ​മാ​യി​ട്ടും ഇ​വി​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല. യാ​ത്ര​ക്കാ​രാ​ണ് ഇ​തു​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. രാ​ത്രി​ക​ളി​ൽ സ്ത്രീ​ക​ൾ പേ​ടി​ച്ചാ​ണ് ഇ​വി​ടെ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്.