മേ​ലൂ​രി​ൽ നാ​ലു വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി; പോ​ലീ​സ് തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി
Friday, November 8, 2019 1:05 AM IST
മേ​ലൂ​ർ:​ മേ​ലൂ​രി​ലെ സ്കൂ​ളി​ൽ ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന നാല് ആ​ണ്‍​കു​ട്ടി​ക​ളെ​ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി.
ഇ​ന്ന​ലെ ക്ലാ​സി​ൽ ഹാ​ജ​രാ​യി​രു​ന്ന നാ​ല് ആ​ണ്‍​കു​ട്ടി​ക​ളെ വൈ​കി​ട്ട് സ്കൂ​ൾ വി​ട്ട​തി​നു ശേ​ഷം വീ​ട്ടി​ൽ എ​ത്തേ​ണ്ട സ​മ​യ​മാ​യി​ട്ടും കാ​ണാ​ത്ത​തി​നെത്തു​ട​ർ​ന്ന് വീ​ട്ടു​കാ​രും, നാ​ട്ടു​കാ​രും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ ഫ​ലം കാ​ണാ​ത്ത​തി​നെത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രേ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന 14 വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ പോ​കു​വാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ന്വേ​ഷി​ക്കു​ക​യും, വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ ക​ണ്ട​വ​രി​ൽ നി​ന്നും കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു വ​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തേ സ​മ​യം കു​ട്ടി​ക​ളെ വൈ​കീ​ട്ട് 5.30 ഓ​ടെ വാ​ലുങ്ങാ​മു​റി കൊ​റ്റ​ൻ​ചി​റ ഭാ​ഗ​ത്തു​ള്ള കു​ള​ത്തി​ൽ കു​ളി​ച്ച് ക​യ​റി​പ്പോ​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.​വൈ​കീ​ട്ടോ​ടെ കു​ട്ടി​ക​ളെ ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ണ്ടി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.