ജ്യോ​തി​യി​ൽ ബി​രു​ദ​ദാ​നം നാ​ളെ, സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ എ​ൻ​ബി​എ മു​ദ്ര
Friday, November 8, 2019 1:05 AM IST
തൃ​ശൂ​ർ: എ​ൻ​ബി​എ അ​ക്രെ​ഡി​റ്റേ​ഷ​നു​ള്ള ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ പ​തി​മൂ​ന്നാം ബി​രു​ദ​ദാ​ന ച​ട​ങ്ങ് നാ​ളെ. രാ​വി​ലെ 9.30 നു ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​പി​ജെ അ​ബ്ദു​ൾ​ക​ലാം ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​എ​സ്. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. തൃ​ശൂ​ർ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
അ​ഞ്ചു ബ്രാ​ഞ്ചു​ക​ൾ​ക്ക് എ​ൻ​ബി​എ അ​ക്രെ​ഡി​റ്റേ​ഷ​നു​ള്ള വ​ള​രെ ചു​രു​ക്കം കോ​ള​ജു​ക​ളി​ൽ ഒ​ന്നാ​ണ് ജ്യോ​തി. തൃ​ശൂ​ർ മു​ത​ൽ വ​ട​ക്കോ​ട്ടു​ള്ള ഏ​ഴു ജി​ല്ല​ക​ളി​ലെ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ അ​ഞ്ചു ബ്രാ​ഞ്ചു​ക​ൾ​ക്ക് അ​ക്രെ​ഡി​റ്റേ​ഷ​നു​ള്ള ഏ​ക കോ​ള​ജാ​ണ് ജ്യോ​തി. നാ​ളെ ന​ട​ക്കു​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ എ​ൻ​ബി​എ അ​ക്രെ​ഡി​റ്റേ​ഷ​നു​ള്ള ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ എ​ൻ​ബി​എ അ​ക്രെ​ഡി​റ്റേ​ഷ​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കു കൂ​ടു​ത​ൽ അം​ഗീ​കാ​ര​വും മൂ​ല്യ​വു​മു​ണ്ട്.
ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ വി​കാ​രി ജ​ന​റാൾ മോ​ണ്‍. തോ​മ​സ് കാ​ക്ക​ശേ​രി അ​ധ്യ​ക്ഷ​നാ​കും. ക്യാ​ന്പ​സ് ഹെ​ഡ് ഫാ. ​റോ​യ് വ​ട​ക്ക​ൻ, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ റ​വ.ഡോ. ​ജോ​സ് ക​ണ്ണ​ന്പു​ഴ, പ്രി​ൻ​സി​പ്പ​ൽ റ​വ.ഡോ. ​ജെ​യ്സ​ണ്‍ പോ​ൾ മു​ളേ​രി​ക്ക​ൽ സി​എം​ഐ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ തോ​മ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​സ് ക​ണ്ണ​ന്പു​ഴ, കോ ഓർ​ഡി​നേ​റ്റ​ർ ഡോ. ​വി​വേ​ക് ലൂ​ക്കോ​സ്, ജോ​ർ​ജ് ചി​റ​മ്മ​ൽ, അ​നു സ​ണ്ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.