ലൂർദ് ക​ത്തീ​ഡ്ര​ൽ മി​ന്നി​ത്തി​ള​ങ്ങി, തി​രു​നാ​ളി​നു തു​ട​ക്കം
Friday, November 8, 2019 1:05 AM IST
തൃ​ശൂ​ർ: ദീ​പാ​ല​ങ്കാ​ര​ങ്ങ​ളോ​ടെ ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. നാളെയും ഞാ​യ​റാ​ഴ്ച​യു​മാ​ണു തി​രു​നാ​ൾ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് ദീ​പാ​ല​ങ്കാ​രം സ്വി​ച്ചോ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ, മ​രി​യ​ൻ സ​മ​ർ​പ്പ​ണം എ​ന്നി​വ​യ്ക്ക് അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. നാ​ളെ അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പു​ക​ളാ​ണ്. രാ​ത്രി പ​ത്തി​നുമു​ന്പ് ക​ത്തീ​ഡ്ര​ലി​ൽ സ​മാ​പി​ക്കും.തി​രു​നാ​ൾദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​നും 7.30 നും ​പാ​ട്ടു​കു​ർ​ബാ​ന. രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യ്ക്ക് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​കും.
ഉ​ച്ച​ക​ഴി​ഞ്ഞു 3.30 നു ​ദി​വ്യ​ബ​ലി​ക്കു​ശേ​ഷം പ്ര​ദ​ക്ഷി​ണം. ക​ത്തീ​ഡ്ര​ലി​ൽ​നി​ന്നു ബ​സി​ലി​ക്ക​യി​ലേ​ക്കു ജ​പ​മാ​ലപ്ര​ദ​ക്ഷി​ണ​മാ​ണു ന​ട​ക്കു​ക. വൈ​കു​ന്നേ​രം 6.30 നു ​ബ​സി​ലി​ക്ക​യി​ൽ​നി​ന്നു ക​ത്തീ​ഡ്ര​ലി​ലേ​ക്കു കി​രീ​ട മ​ഹോത്സ​വം രാ​ത്രി പ​ത്തുമ​ണി​യോ​ടെ ക​ത്തീ​ഡ്ര​ലി​ൽ സ​മാ​പി​ക്കും. രാ​ത്രി 7.15 നു ​ദി​വ്യ​ബ​ലി​യു​ണ്ടാ​കും.
ഇ​ത്ത​വ​ണ​യും ജീ​വ​കാ​രു​ണ്യ​ത്തി​ന്‍റെ തി​രു​നാ​ളാ​ണ്. പ​ത്തു നി​ർ​ധ​ന യു​വ​തി​ക​ളു​ടെ വി​വാ​ഹ​ത്തി​നു ല​ക്ഷം രൂ​പ വീ​തം സ​ഹാ​യം, ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം, ജൂ​ബി​ലി മി​ഷ​ൻ, അ​മ​ല ആ​ശു​പ​ത്രി​ക​ളി​ലെ 133 ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കു ല​ക്ഷം രൂ​പ എ​ന്നി​വ ന​ൽ​കും. സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ളും ഒ​രു​ക്കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വീ​ടു ത​ക​ർ​ന്ന അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്ക് 30 ല​ക്ഷം രൂ​പ മു​ട​ക്കി വീ​ടു നി​ർ​മി​ച്ചു ന​ൽ​കി​യാ​ണ് തി​രു​നാ​ളാ​ഘോ​ഷി​ച്ച​തെന്നു വി​കാ​രി ഫാ. ​ജോ​സ് ചാ​ല​യ്ക്ക​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​ഡി. ആ​ന്‍റോ മം​ഗ​ലം, പ്ര​തി​നി​ധിയോ​ഗം സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ചാ​ക്കോ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് കു​ന്ന​പ്പി​ള്ളി, പി​ആ​ർ​ഒ സി.​ആ​ർ. ആ​ന്‍റോ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.