ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ട്ടു കോ​ടി ചെല​വി​ൽ പു​തി​യ കാ​ത്ത് ലാ​ബ്
Friday, November 8, 2019 1:05 AM IST
തൃ​ശൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ട്ടു​കോ​ടി രൂ​പ ചെല​വി​ൽ കാ​ത്ത് ലാ​ബ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ഹൃ​ദ്രോ​ഗ ചി​കി​ത്സ​യ്ക്കു​ള​ള ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​മാ​ണ് കാ​ത്ത് ലാ​ബ്. വി​പ്രോയാണ് കാ​ത്ത് ലാ​ബ് നി​ർ​മാ​ണ​വും യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്ക​ലും ഏ​റ്റെ​ടു​ത്തു ചെ​യ്യു​ന്ന​ത്. ലാ​ബി​ലേ​ക്കാ​വ​ശ്യ​മു​ള​ള ഹൈ ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി ക​ണ​‌ക‌്ഷ​ൻ ന​ൽ​കു​ന്ന​ത് കോ​ർ​പ​റേ​ഷ​നാ​ണ്.
പ​ഴ​യ വാ​ർ​ഡ് ന​വീ​ക​രി​ച്ചാ​ണ് നി​ർ​മാ​ണം. ജ​നു​വ​രി​യോ​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. കാ​ത്ത് ലാ​ബി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ല​ഭി​ക്കു​ന്ന​തി​ന് കോ​ർ​പ​റേ​ഷ​ൻ സ​ർ​ക്കാ​രി​ലേ​ക്ക് ശിപാ​ർ​ശ ന​ൽ​കി.
ക​ണ്‍​സ​ൾ​ട്ട​ന്‍റ് കാ​ർ​ഡി​യോ​ള​ജി, ജൂ​ണിയ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് കാ​ർ​ഡി​യോ​ള​ജി തു​ട​ങ്ങി പ​ന്ത്ര​ണ്ട് പു​തി​യ ത​സ്തി​കക​ൾ ഇ​തി​നാ​യി നി​ല​വി​ൽ വ​രും.
കാ​ത്ത് ലാ​ബി​ലേ​ക്കു മാ​ത്ര​മാ​യി പ​തി​ന​ഞ്ച് സ്റ്റാ​ഫ് ന​ഴ്സ്, നാ​ല് ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഇ​ക്കോ ആ​ൻ​ഡ് ടി​എം​ടി ടെ​ക്നീ​ഷ്യ​ൻ​മാ​ർ ര​ണ്ട് എ​ന്നി​ങ്ങ​നെ 34 ജീ​വ​ന​ക്കാ​രെ മു​ഴു​വ​ൻ സ​മ​യ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി നി​യ​മി​ക്കും.