ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Thursday, November 7, 2019 11:21 PM IST
മു​ണ്ടൂ​ർ: മു​ണ്ടൂ​രി​ൽ പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം വ​ള​വ​ന്നൂ​ർ ക·​നം സ്വ​ദേ​ശി പാ​റ​ൻ​ന്പാ​ട​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​യൂ​ബി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ആ​ഷി​ക്ക് (22) ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ന​ടി​യി​ലേ​യ്ക്ക് തെ​റി​ച്ചു​വീ​ണ മു​ഹ​മ്മ​ദ് ആ​ഷി​ക്കി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പേ​രാ​മം​ഗ​ലം പോ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.