യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഘ​ത്തി​ലെ ഒ​രു പ്ര​തി​ കൂ​ടി പിടിയിൽ
Thursday, November 7, 2019 1:07 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കോ​ണ​ത്തു​കു​ന്ന് സെ​ന്‍റ​റി​ന് അ​ടു​ത്തു​ള്ള ഫ്ളാ​റ്റി​ന് മു​ന്നി​ൽ വ​ച്ച് യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഘ​ത്തി​ലെ ഒ​രു പ്ര​തി​യെ കൂ​ടി ഡി​വൈ​എ​സ്പി ഫേ​മ​സ് വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പു​ത്ത​ൻ​ചി​റ കൊ​ന്പ​ത്തു​ക​ട​വ് സ്വ​ദേ​ശി ഗി​ൽ​ബ​ർ​ട്ട് (36) ആ​ണ് പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ത്തി​ൽ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ ഗി​ൽ​സ​ൻ, ഗി​ൽ​ജോ എ​ന്നി​വ​ർ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. ക​രൂ​പ്പ​ട​ന്ന സ്വ​ദേ​ശി പെ​രി​ങ്ങാ​ട​ൻ വീ​ട്ടി​ൽ രാ​ജേ​ഷ് (45) നെ ​മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​യാ​ണ് ഇ​പ്പോ​ൾ പി​ടി​യി​ലാ​യി​ട്ടു​ള്ള ഗി​ൽ​ബ​ർ​ട്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ർ​ദ​ന​മേ​റ്റ രാ​ജേ​ഷി​ന്‍റെ കു​ടും​ബം ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. ഫ്ളാ​റ്റി​ൽ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

പ്ര​തി ഗി​ൽ​ബ​ർ​ട്ടും കു​ടും​ബ​വും ഇ​തേ ഫ്ളാ​റ്റി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പ്ര​തി​യെ​യും കൊ​ണ്ട് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​രി​ങ്ക​ല്ല് സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​ർ കൂ​ടി​യാ​ണ് പി​ടി​യി​ലാ​കാ​നു​ള്ള​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.