ച​ന്ത​പ്പു​ര ബൈ​പ്പാ​സ് മിനുങ്ങുന്നു
Thursday, November 7, 2019 1:07 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ച​ന്ത​പ്പു​ര ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ലും ന​ഗ​ര​ത്തി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ് മു​ത​ൽ ച​ന്ത​പ്പു​ര ബ​സ് സ്റ്റാൻഡുവ​രെ​യു​ള്ള പ്ര​ധാ​ന റോ​ഡി​ന്‍റെ ഡി​വൈ​ഡ​റു​ക​ളി​ലും പൂ​ച്ചെ​ടി​ക​ളും ഒൗ​ഷ​ധ​ച്ചെ​ടി​ക​ളും വ​ള​ർ​ത്തി സൗ​ന്ദ​ര്യ​വ​ത്്ക​ര​ണ പ​ദ്ധ​തി​ക്ക് ന​ഗ​ര​സ​ഭ തു​ട​ക്കം കു​റി​ച്ചു. ച​ന്ത​പ്പു​ര സി​ഗ്ന​ൽ ജ​ംഗ്ഷ​നി​ലെ ഡി​വൈ​ഡ​റു​ക​ളി​ൽ ഇ​രു​വ​ശ​ത്തും ഗ്രി​ല്ലു​ക​ൾ സ്ഥാ​പി​ച്ചാ​ണ് ചെ​ടി​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്.

വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡി​ലെ ഡി​വൈ​ഡ​റി​ൽ വ​ട​ക്കോ​ട്ട് ക​ല്യാ​ണ്‍ ജ്യ​ല്ല​റി വ​രെ​യും ഈ ​ഭാ​ഗ​ത്തും ഗ്രി​ല്ലു​ക​ൾവ​ച്ച് പൂ​ച്ചെ​ടി​ക​ളും ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളും വെ​ച്ച് ന​ഗ​ര​ത്തെ മോ​ടി​പി​ടി​പ്പി​ക്കും.

ന​ഗ​ര​സ​ഭ സ്പോ​ണ്‍​സ​റി​ംഗി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പൂ​ച്ചെ​ടി​ക​ൾ ന​ന​യ്ക്കു​വാ​ൻ റോ​ഡി​നോ​ട് ചേ​ർ​ന്ന് കു​ഴ​ൽ​ക്കി​ണ​റും സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. സ്പ്രി​ംഗ്ള​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ചെ​ടി​ക​ൾ ന​ന​യ്​ക്കു​ന്ന​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ നി​ന്ന് അ​നു​മ​തി വാ​ങ്ങി​ച്ചാ​ണ് ന​ഗ​ര​സ​ഭ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. പ​ദ്ധ​തി വി​ജ​യി​ച്ചാ​ൽ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഇ​ത് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജൈ​ത്ര​ൻ പ​റ​ഞ്ഞു.