നീ​ന്ത​ൽ പ​രി​ശീ​ല​ന സം​രം​ഭ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഉ​ണ്ടാ​കണം: ക​ള​ക്ട​ർ
Thursday, November 7, 2019 1:07 AM IST
ക​യ്പ​മം​ഗ​ലം: നീ​ന്ത​ൽ പ​രി​ശീ​ല​ന സം​രം​ഭ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് പ​റ​ഞ്ഞു. മ​തി​ല​കം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ​ന്പൂ​ർ​ണ നീ​ന്ത​ൽ സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.

സ്വ​യ​ര​ക്ഷ​യ്ക്കും, മ​റ്റു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നും നീ​ന്ത​ൽ പ​രി​ശീ​ലി​ക്ക​ണം. 44 ന​ദി​ക​ളും ആ​യി​ര​ക്ക​ണ​ക്കി​ന് കു​ള​ങ്ങ​ളു​മു​ള്ള നാ​ടാ​ണ് കേ​ര​ളം. ക​ഴി​ഞ്ഞ ര​ണ്ട് പ്ര​ള​യ​ങ്ങ​ളി​ൽ നി​ന്ന് നീ​ന്ത​ൽ അ​റി​ഞ്ഞി​രി​ക്കേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത ന​മു​ക്ക് ബോ​ധ്യ​മാ​യി​ട്ടു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​രി​ശീ​ല​നം നേ​ടി​യ കു​ട്ടി​ക​ളു​ടെ നീ​ന്ത​ൽ ക​ള​ക്ട​ർ വീ​ക്ഷി​ച്ചു. നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ ഹ​രി​ലാ​ലി​നും ടീ​മി​നും പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​പ​ഹാ​ര​ങ്ങ​ൾ ക​ള​ക്ട​ർ സ​മ്മാ​നി​ച്ചു.

ഏ​ഴാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർഥി​ക​ൾക്കായി​രു​ന്നു പ​രി​ശീ​ല​നം. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തി​ലെ 80 സെ​ന്‍റ് വ​രു​ന്ന പോ​ള​ക്കു​ളം എം​എ​ൽ​എ ഇ.ടി. ടൈ​സ​ണ്‍ മാ​സ്റ്റ​റു​ടെ വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്ന് ല​ഭി​ച്ച 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ചു. ഒ​രു ല​ക്ഷം രൂ​പ വി​ദ്യാ​ർ​ഥി​ക​ളു​ടെ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി വ​ക​യി​രു​ത്തി​യി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 600 കു​ട്ടി​ക​ൾ പ​രി​ശീ​ല​ന​ത്തി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പി​ന്നീ​ട് അ​ടു​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​യ​തോ​ടെ ര​ണ്ടുവ​ർ​ഷം കൊ​ണ്ട് 1600 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. ആ​ണ്‍​കു​ട്ടി​ക​ളെ​ക്കാ​ൾ പെ​ണ്‍​കു​ട്ടി​ക​ളാ​ണ് പ​രി​ശീ​ല​നം തേ​ടി​യ​ത് എ​ന്ന പ്ര​ത്യേ​ത​യു​മു​ണ്ട്.

കു​ള​ത്തോ​ട് ചേ​ർ​ന്ന വേ​ദി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഇ.​ജി. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . വൈ​സ് പ്ര​സി​ഡന്‍റ് സു​വ​ർ​ണ ജ​യ​ശ​ങ്ക​ർ , സ്റ്റാ​ന്‍റി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​നി റോ​യ്, പ​ഞ്ചാ​യ​ത്തം​ഗം കെ.​വൈ.​അ​സീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.