പ്ര​തി​ഷേ​ധ​യോ​ഗ​വും പ്ര​ക​ട​ന​ങ്ങ​ളും നി​രോ​ധി​ച്ചു
Thursday, November 7, 2019 1:07 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ബാ​ബ്റി മ​സ്ജി​ദ് വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ പ്ര​തി​ഷേ​ധ​യോ​ഗ​വും പ്ര​ക​ട​ന​ങ്ങ​ളും നി​രോ​ധി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ്വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.​തീ​രു​മാ​നം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.​ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ​യും മ​റ്റും മ​റു​വി​ഭാ​ഗ​ങ്ങ​ളെ മു​റി​വേ​ൽ​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള യാ​തൊ​രു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ കേ​സ്സെ​ടു​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സിഐ പി.​കെ.​പ​ത്മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജൈ​ത്ര​ൻ, കെ.​എ​സ് കൈ​സാ​ബ്, കെ.​പി.​സു​നി​ൽ​കു​മാ​ർ, എം.​ജി പ്ര​ശാ​ന്ത് ലാ​ൽ, യൂ​സ​ഫ് പ​ടി​യ​ത്ത്, പി.​പി.​സു​ഭാ​ഷ്, പി.​എ​ച്ച് മ​ഹേ​ഷ്, എ​സ്ഐ ​ഇ.ആ​ർ.ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.