വ​യോ​ജ​ന​ക്ഷേ​മം; ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Thursday, November 7, 2019 1:06 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് മെ​യി​ന്‍റ​ന​ൻ​സ് ട്രി​ബ്യൂ​ണ​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും തൃ​ശൂ​രി​ലും ചേ​ർ​ന്ന് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വ​യോ​ജ​ന​ക്ഷേ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട റ​വ​ന്യു ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​റും മെ​യി​ന്‍റ​ൻ​സ് ട്രി​ബ്യൂ​ണ​ലു​മാ​യ സി. ​ല​തി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ർ കെ.​ആ​ർ. പ്ര​ദീ​പ​ൻ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സീ​താ ഗോ​പി​നാ​ഥ​ൻ, ക​സ്തൂ​ർ ഭാ​യ്, ബി​നി സെ​ബാ​സ്റ്റ്യ​ൻ, മാ​ർ​ഷ​ൽ സി. ​രാ​ധാ​കൃ​ഷ്ണ​ൻ, പ്രി​ൻ​സി​പ്പ​ൽ വി.​വി. ലി​ഷ, വി.​പി.​ആ​ർ. മേ​നോ​ൻ, ജ​യ​ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.