വ​യോ​ധി​ക​യ്ക്കു സം​ര​ക്ഷ​ണ​മൊ​രു​ക്കി ഇ​രി​ങ്ങാ​ല​ക്കു​ട പി​ങ്ക് പോ​ലീ​സ്
Thursday, November 7, 2019 1:05 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഡി​വൈ​എ​സ്പി ഫെ​യ്മ​സ് വ​ർ​ഗീ​സി​ന്‍റെ കീ​ഴി​ൽ സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും സു​ര​ക്ഷ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് ഡി​വി​ഷ​ൻ പി​ങ്ക് പ​ട്രോ​ൾ ടീ​മാ​ണ് സം​ര​ക്ഷി​ക്കാ​നാ​ളി​ല്ലാ​ത്ത വ​യോ​ധി​ക​യ്ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി​യ​ത്.

പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കി​ടെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ ആ​ക്ലി​പ​റ​ന്പി​ൽ ക​റ​പ്പ​ൻ മ​ക​ൾ ശാ​ന്ത എ​ന്ന 75 വ​യ​സു​കാ​രി സം​ര​ക്ഷി​ക്കാ​നാ​ളി​ല്ലാ​തെ ക​ഴി​യു​ന്ന​ത് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യ മു​ര​ളി, ഷാ​ജു, ജോ​ർ​ജ് എ​ന്നി​വ​രി​ൽ നി​ന്ന​റി​ഞ്ഞ് പി​ങ്ക് പോ​ലീ​സ് ഇ​വ​ർ​ക്ക് വേ​ണ്ട സം​ര​ക്ഷ​ണ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു.

ഒ​രാ​ഴ്ച​ക്കാ​ലം ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ഇ​വ​രെ ഇ​ന്ന​ലെ ആ​ളൂ​ർ എ​സ്ഐ കെ.​എ​സ്. സു​ശാ​ന്ത്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ജേ​ഷ്, പ്ര​സീ​ത, ബി​ന്ദു, ജി​ഷ, സീ​മ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ വി​ന​യ​ൻ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ ശാ​ന്തി​സ​ദ​ന​ത്തി​ൽ സു​ര​ക്ഷി​ത താ​മ​സ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു.