ജീ​വ​ൽ​പ​ത്രി​ക സ​മ​ർ​പ്പ​ണം
Thursday, November 7, 2019 1:05 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ൽ പെ​ൻ​ഷ​ൻ​കാ​രു​ടെ​യും കു​ടും​ബ പെ​ൻ​ഷ​ൻ​കാ​രു​ടെ​യും വാ​ർ​ഷി​ക ജീ​വ​ൽ​പ​ത്രി​ക (ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്) സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ഹെ​ൽ​പ്പ് ഡെ​സ്ക് ന​ട​ത്തു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ലാ​ണ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ക. പി​പി​ഒ ന​ന്പ​ർ, കോ​ഡ്, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ, പാ​ൻ ന​ന്പ​ർ, ഫോ​ണ്‍ ന​ന്പ​ർ, ആ​ധാ​റി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് വാ​ങ്ങാ​ത്ത​വ​ർ വാ​ങ്ങേ​ണ്ട​താ​ണ്.