ഇ​രി​ങ്ങാ​ല​ക്കു​ട ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നു തി​രിതെ​ളി​ഞ്ഞു
Thursday, November 7, 2019 1:05 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: 32-ാമ​ത് ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഉ​ദ​യ പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജു ലാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഇ​ഒ ഇ. ​അ​ബ്ദു​ൾ റ​സാ​ഖ് പ​താ​ക ഉ​യ​ർ​ത്തി. പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ആ​ശാ​ൻ മെ​മ്മോ​റി​യ​ൽ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​സി.​കെ. ര​വി, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ ബ​ഷീ​ർ, ന​ഗ​ര​സ​ഭ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ബേ​ബി ജോ​സ് കാ​ട്ട്ള , കൗ​ണ്‍​സി​ല​ർ ര​മേ​ശ് വാ​ര്യ​ർ, ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം ക​ണ്‍​വീ​ന​ർ റാ​ണി ജോ​ണ്‍, പ്രി​ൻ​സി​പ്പ​ൽ കെ.​ജി. സു​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്എ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ലി​സ്യു കോ​ണ്‍​വെ​ന്‍റ് യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ൻ​ന്പ​ത് വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി സം​സ്കൃ​തോ​ത്സ​വം, അ​റ​ബി​ക് ക​ലോ​ത്സ​വം എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഏ​ഴാ​യി​ര​ത്തോ​ളം പേ​ർ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കും. ഉ​പ​ജി​ല്ല​യി​ലെ 87 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് 280 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.