തു​ട​ക്കം അ​പ്പീ​ലു​ക​ളോ​ടെ
Thursday, November 7, 2019 1:05 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: എ​സ്എ​ൻ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന താ​യ​ന്പ​ക, ചെ​ണ്ട​മേ​ളം മ​ത്സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്നു. ടൈ​മ​ർ, റെ​ക്കോ​ർ​ഡ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​തൊ​രു സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മി​ല്ലാ​തെ​യാ​ണ് ചെ​ണ്ട​മേ​ളം, താ​യ​ന്പ​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നും ഫ​ല​പ്ര​ഖ്യാ​പ​നം കേ​ൾ​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മ​ത്സ​രാ​ർ​ഥി ടൈം ​ഒൗ​ട്ട് ആ​യെ​ന്ന് പ​റ​ഞ്ഞ് നോ ​ഗ്രേ​ഡ് ആ​ക്കി​യെ​ന്നും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത എ​ട​തി​രി​ഞ്ഞി എ​ച്ച്ഡി​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധി​കൃ​ത​ർ ആ​രോ​പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ പ്രോ​ഗ്രാം ക​മ്മി​റ്റി​ക്കും ഉ​പ​ജി​ല്ലാ ഓ​ഫീ​സ​ർ​ക്കും പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് ര​ണ്ട് അ​പ്പീ​ലു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ഇ​ഒ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​ക്ഷേ​പ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് പ്രോ​ഗ്രാം ക​മ്മി​റ്റി അ​റി​യി​ച്ചു.