ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി: സ്റ്റേ​റ്റ് ബാ​ങ്ക് വി​ള​ക്കാ​ഘോ​ഷം 10ന്
Thursday, November 7, 2019 1:04 AM IST
ഗു​രു​വാ​യൂ​ർ: ഏ​കാ​ദ​ശി വി​ള​ക്കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ വി​ള​ക്കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ന​ട​ക്കു​മെ​ന്ന് ബാ​ങ്ക് ചീ​ഫ് മാ​നേ​ജ​ർ കെ. ​നാ​ര​യ​ണ​ൻ, വി​ള​ക്കാ​ഘോ​ഷ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി.​എം. സേ​തു​മാ​ധ​വ​ൻ, സെ​ക്ര​ട്ട​റി കെ. ​പ്ര​ദീ​പ്, എം.​എം. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബാ​ങ്കി​ന്‍റെ 34-ാമ​ത് വി​ള​ക്കാ​ഘോ​ഷ​മാ​ണി​ത്. സ​ന്പൂ​ർ​ണ നെ​യ് വി​ള​ക്കാ​യാ​ണ് വി​ള​ക്കോ​ഷം ന​ട​ക്കു​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ കാ​ഴ്ച​ശീ​വേ​ലി​ക്കു കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​രി​മേ​ളം അ​ക​ന്പ​ടി​യാ​കും. ഉ​ച്ച​തി​രി​ഞ്ഞ് കാ​ഴ്ച​ശീ​വേ​ലി​ക്കും രാ​ത്രി വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​നും ക​രി​യ​ന്നൂ​ർ നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി ന​യി​ക്കു​ന്ന പ​ഞ്ച​വാ​ദ്യ​മാ​ണ്. സ​ന്ധ്യ​ക്ക് കാ​ർ​ത്തി​ക് ജെ. ​മാ​രാ​രു​ടെ താ​യ​ന്പ​ക​യും ഗു​രു​വാ​യൂ​ർ മു​ര​ളി​യു​ടെ നാ​ദ​സ്വ​ര​വും ഉ​ണ്ടാ​കും. വൈ​കീ​ട്ട് ആ​റു​മു​ത​ൽ ബി​ജു നാ​രാ​യ​ണ​ൻ ന​യി​ക്കു​ന്ന ഭ​ക്തി​ഗാ​ന​മേ​ള​യും ഉ​ണ്ടാ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.