ക​ഞ്ചാ​വു വ​ലി​ക്കു​ന്ന​തു ചോ​ദ്യം​ചെ​യ്തു; പി​താ​വി​നെ മ​ക​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ മ​ർ​ദി​ച്ചു
Thursday, November 7, 2019 1:04 AM IST
കു​ന്നം​കു​ളം: മ​ക​ൻ ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്ത പി​താ​വി​നെ മ​ക​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ചു. സം​ഭ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ലു​പേ​രെ കു​ന്നം​കു​ളം സി​ഐ സു​രേ​ഷ്, എ​സ്ഐ യു.​കെ. ഷാ​ജ​ഹാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. മ​ണ​ലി കോ​ട്ട​യി​ൽ​വ​ള​പ്പി​ൽ രാ​ജേ​ഷ് (19), പ​ന​ന്പ​ട്ട​വീ​ട്ടി​ൽ പ്ര​ദീ​പ് (22), കു​ന്ന​ത്തു​വ​ള​പ്പി​ൽ ധ​നീ​ഷ് (28), ചെ​പാ​ല​ക്കാ​ട്ടി​ൽ ഷെ​ഫീ​ഖ് (34) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ൽ യു​വാ​വി​നെ പി​താ​വ് മ​ർ​ദി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ഇ​യാ​ളെ യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വെ​ട്ടും കു​ത്തു​മേ​റ്റ ഇ​യാ​ളെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ദ്യം കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.