നേ​ത്ര​ദാ​ന സ​ന്ദേ​ശ​വു​മാ​യി ബെ​ന്നി ക​ണ്ട​ശാം​ക​ട​വ്
Thursday, October 10, 2019 1:00 AM IST
തൃ​ശൂ​ർ: ക​ണ്ട​ശാം​ക​ട​വി​ലെ ഫി​റ്റ്മാ​ൻ ഡ്ര​സ​സ് എ​ന്ന ത​യ്യ​ൽ​ക്ക​ട​യി​ലി​രു​ന്ന് ബെ​ന്നി വ​സ്ത്ര​ങ്ങ​ൾ തു​ന്നി​യൊ​രു​ക്കു​ക മാ​ത്ര​മ​ല്ല, 21 വ​ർ​ഷ​മാ​യി അ​നേ​ക​ർ​ക്കു കാ​ഴ്ച​യു​ടെ സ​ന്ദേ​ശം പ​ക​രു​ക​യു​മാ​ണ്. നേ​ത്ര​ദാ​നം പ്ര​ച​രി​പ്പി​ക്കാ​ൻ ബെ​ന്നി ക​ണ്ട​ശാം​ക​ട​വ് നി​ര​വ​ധി ല​ഘു​ലേ​ഖ​ക​ൾ പ​ല​യി​ട​ത്താ​യി വി​ത​ര​ണം ചെ​യ്തു. 89 പേ​രു​ടെ 178 ക​ണ്ണു​ക​ൾ ദാ​നം ചെ​യ്തെ​ന്നാ​ണു ബെ​ന്നി പ​റ​യു​ന്ന​ത്. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നു മു​പ്പ​തോ​ളം പു​ര​സ്കാ​ര​ങ്ങ​ളും ആ​ദ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.
മ​ര​ണാ​ന​ന്ത​രം നേ​ത്ര​ദാ​നം ചെ​യ്യൂ​വെ​ന്ന സ​ന്ദേ​ശ​വു​മാ​യി ഇ​ത്ത​വ​ണ പു​റ​ത്തി​റ​ക്കി​യ ല​ഘു​ലേ​ഖ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്തു. ശ​നി​യാ​ഴ്ച​യാ​ണ് കാ​ഴ്ച​ദി​നം.