ക​ള​ഞ്ഞുകി​ട്ടി​യ പ​ണ​വും രേ​ഖ​ക​ളും ഉ​ട​മ​സ്ഥ​നു തി​രി​ച്ചു ന​ൽ​കി ഓ​ട്ടോഡ്രൈ​വ​ർമാർ മാതൃകയായി
Thursday, October 10, 2019 1:00 AM IST
പ​ഴ​യ​ന്നൂ​ർ: പ​ഴ​യ​ന്നൂ​ർ അ​ന്പ​ല​ന​ട​യി​ൽ ഉ​ള്ള ഓ​ട്ടോ ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ ക​ള​ഞ്ഞു​പോ​യ പ​ഴ്സ് തി​രി​കെ ഏ​ൽ​പ്പി​ച്ചു ഓ​ട്ടോഡ്രൈ​വ​ർമാ​രാ​യ വാ​വ, സ​ജി എ​ന്നി​വ​ർ മാ​തൃ​കയായി.
രൂ​പ​യ​ട​ങ്ങി​യ പേ​ഴ്സി​ൽ ആ​ധാ​ർകാ​ർ​ഡ് ഐ​ഡി കാ​ർ​ഡ് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് മൂ​ന്ന് എ​ടി​എം കാ​ർ​ഡ് എ​ന്നി​വ​യും അ​ട​ങ്ങി​യി​രു​ന്നു. ഇ​വ​ർ ഇത് ഉ​ട​നെ പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു.
പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട ആ​ളെ ക​ണ്ടു​പി​ടി​ച്ച് പ​ഴ​യ​ന്നൂ​ർ എ​സ്ഐ ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൈമാറി.