പാ​ല​പ്പി​ള്ളി ന​ടാം​പാ​ട​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വാ​ഴ​കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, October 10, 2019 1:00 AM IST
പു​തു​ക്കാ​ട്: പാ​ല​പ്പി​ള്ളി ന​ടാം​പാ​ടം ആ​ദി​വാ​സി കോ​ള​നി​ക്കു സ​മീ​പം കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി നൂ​റി​ലേ​റെ വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു. കാ​രി​കു​ളം വേ​ങ്ങ​ക്ക​ൽ ത​ങ്ക​ച്ച​ന്‍റെ വാ​ഴ​ക​ളാ​ണ് പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ച​ത്. 5600 ഓ​ളം വാ​ഴ​ക​ളു​ള്ള കൃ​ഷി​യി​ട​ത്തി​ൽ ആ​ന​യി​റ​ങ്ങി​യ​തോ​ടെ ഭൂ​രി​ഭാ​ഗം വാ​ഴ​ക​ളും വീ​ഴാ​റാ​യ നി​ല​യി​ലാ​ണ്. പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ലാ​ണ് ത​ങ്ക​ച്ച​ൻ കൃ​ഷി ചെ​യ്ത് വ​രു​ന്ന​ത്. ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​ത​വേ​ലി​യും സ​മീ​പ​ത്തെ മ​തി​ലും ത​ക​ർ​ത്താ​ണ് ആ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ​ത്.

സം​ഭ​വ​ത്തി​ൽ കൃ​ഷി ഭ​വ​നി​ൽ പ​രാ​തി ന​ൽ​കി. അ​തേ​സ​മ​യം ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് ക​ടം വാ​ങ്ങി​യും മ​റ്റും കൃ​ഷി​യി​റ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. വൈ​ദ്യു​ത​വേ​ലി​യ​ട​ക്കം സ്ഥാ​പി​ച്ചി​ട്ടും കാ​ട്ടു​മൃ​ഗ​ങ്ങ​ളെ ത​ട​യാ​നാ​കാ​ത്ത​താ​ണ് ക​ർ​ഷ​ക​ന് തി​രി​ച്ച​ടി​യാ​കു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ശാ​ശ്വ​ത ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ​ക്കൊ​പ്പം നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.