കെ.​കെ. മാ​മ​ക്കു​ട്ടി മൂ​ന്നാം വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്ന്
Thursday, October 10, 2019 1:00 AM IST
ചേ​ർ​പ്പ്: കെ.​കെ. മാ​മ​ക്കു​ട്ടി മൂ​ന്നാം വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്നു​രാ​വി​ലെ 9.30ന് ​ഉൗ​ര​കം സെ​ന്‍റ​റി​ൽ ന​ട​ക്കും. ജി​ല്ല​യി​ലെ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നും മൂ​ന്ന​ര പ​തി​റ്റാ​ണ്ട് സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന കെ.​കെ. മാ​മു​ക്കു​ട്ടി​യു​ടെ വേ​ർ​പാ​ടി​ന് ഇ​ന്നു മൂ​ന്നു വ​ർ​ഷം തി​ക​യു​ന്നു.

ചേ​ർ​പ്പ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ബേ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം.​ വ​ർ​ഗീ​സ്, പി.​കെ. ഷാ​ജ​ൻ, പി.​ആ​ർ. വ​ർ​ഗീ​സ്. കെ.​കെ. ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.