സം​വ​ദി​ക്കു​ന്ന​താ​ക​ണം ക​വി​ത: കെ.​വി.​ രാ​മ​കൃ​ഷ്ണ​ൻ
Thursday, October 10, 2019 1:00 AM IST
തൃ​ശൂ​ർ: വാ​യ​ന​ക്കാ​രു​മാ​യി സം​വ​ദി​ക്കു​ന്ന​താ​ക​ണം ക​വി​ത​യെ​ന്നു ക​വി കെ.​വി.​ രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ സു​ഹൃ​ദ്സം​ഘം തൃ​ശൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​വി​ത​യും സ​മൂ​ഹ​വും എ​ന്ന സെ​മി​നാ​റി​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു രാ​മ​കൃ​ഷ്ണ​ൻ. ച​ട​ങ്ങി​ൽ ജ​യ​ശ്രീ വേ​ണു​ഗോ​പാ​ൽ ര​ചി​ച്ച "ആ​ത്മ​നി​യ​ന്ത്ര​ണം’ എ​ന്ന ക​വി​താ സ​മാ​ഹാ​രം ഡോ. പി.​ സ​ജീ​വ്കു​മാ​റി​നു ന​ൽ​കി കെ.​വി.​ രാ​മ​കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം ചെ​യ്തു. സു​ദ​ർ​ശ​നം സു​കു​മാ​ര​ൻ, ഡോ. ​എ​ൻ.​ആ​ർ.​ഗ്രാ​മ​പ്ര​കാ​ശ്, സി.​ബി.​എ​സ്.​ മ​ണി, അ​ഗ​സ്റ്റി​ൻ കു​ട്ട​നെ​ല്ലൂ​ർ, സ്വ​പ്ന ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.