കോട്ടപ്പുറം ചാന്പ്യൻസ് ലീഗ് വള്ളംകളി വിളംബര ഘോഷയാത്ര ഇന്ന്
Thursday, October 10, 2019 12:58 AM IST
കൊടുങ്ങല്ലൂർ: കോട്ടപ്പുറം കായലിൽ നടക്കുന്ന ചാന്പ്യൻസ് ലീഗ് വള്ളംകളിയുടെ പ്രചാരണാർഥം ഇന്ന് വിളംബര ഘോഷയാത്ര നടക്കും. കൊടുങ്ങല്ലൂർ ടൗണ്‍ ഹാളിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി പോലീസ് സ്റ്റേഷൻ മൈതാനിയിൽ സമാപിക്കും. യാത്രയിൽ നിശ്ചലദൃശ്യങ്ങൾ, വിവിധ തരം കലാ പരിപാടികൾ, താളമേളങ്ങൾ വിവിധ കലാരൂപങ്ങൾ എന്നിവ അണിനിരക്കും.

12 നാണ് കോട്ടപ്പുറം കായലിൽ ചാന്പ്യൻസ് ബോട്ട് ലീഗ് മത്സരം നടക്കുന്നത്. കോട്ടപ്പുറത്തെ പ്രാദേശിക ബോട്ട് ക്ലബായ മുസിരീസ് ബോട്ട് ക്ലബിന്‍റെ നേതൃത്വത്തിൽ 12 ചെറുവള്ളങ്ങൾ അണിനിരത്തി മത്സരം നടത്തും. വിജയികൾക്ക് വി.കെ.രാജൻ സ്മാരക ട്രോഫി നൽകും. കൂടാതെ മത്സരത്തോടനുബന്ധിച്ച് കായലിൽ പ്രത്യേകം തയ്യാറാക്കിയ ചങ്ങാടത്തിൽ മോഹിനിയാട്ടവും തിരുവാതിരക്ക ളിയും പഞ്ചവാദ്യവും നടക്കുമെന്ന് നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ്, ടി.എം. നാസർ, വി.ജി. ഉണ്ണികൃഷ് ണൻ, പി.ഒ. ദേവസി എന്നിവർ അറിയിച്ചു.