കാ​ല​വ​ർ​ഷം മൂ​ലം ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 1.05 കോ​ടി അ​നു​വ​ദി​ച്ചു
Thursday, October 10, 2019 12:56 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ കാ​ല​വ​ർ​ഷം മൂ​ലം ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി ഒ​രു​കോ​ടി അ​ഞ്ചു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി പ്ര​ഫ. കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
കാ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ശ​ക്തി റോ​ഡി​ന് പ​ത്തു​ല​ക്ഷം രൂ​പ, ബി​എ​ഡ് കോ​ള​ജ് വെ​ള്ളേ​ച്ച​ര​ൻ റോ​ഡി​ന് ആ​റു​ല​ക്ഷം രൂ​പ, കാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​യ്യ​പ്പ​ൻ​കാ​വ് പു​ഞ്ച​പ്പാ​ടം റോ​ഡി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ, മു​രി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​പ്പാ​റ റോ​ഡി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ, ക​ട​വൂ​ർ റോ​ഡി​ന് പ​ത്തു​ല​ക്ഷം രൂ​പ, ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​രൂ​ർ​ചി​റ അ​ഞ്ച​ല​ങ്ങാ​ടി റോ​ഡി​ന് പ​ത്തു​ല​ക്ഷം രൂ​പ, മ​ണ്ട​ത്ത​റ പൊ​ക്കം റോ​ഡി​ന് പ​ത്തു​ല​ക്ഷം രൂ​പ അനുവദിച്ചു.
വേ​ളൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​മ്മാ​ന ചെ​ങ്ങാ​റ്റു​മു​റി റോ​ഡി​ന് ആ​റു​ല​ക്ഷം രൂ​പ, ന​ട​വ​ര​ന്പ് പ​ള്ളി​ന​ട പു​ഞ്ച​പ്പാ​ടം റോ​ഡി​ന് മൂ​ന്നു​ല​ക്ഷം രൂ​പ, പൂ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ച​ർ​ച്ച് റോ​ഡി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ, പ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭ​ഗ​വ​തി വി​ലാ​സം റോ​ഡി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ, മ​ഠ​ത്തും​പ​ടി ആ​ല​ക്ക​ത്ത​റ റോ​ഡി​ന് പ​ത്തു​ല​ക്ഷം രൂ​പ എന്നിങ്ങനെ അനു വദിച്ചിട്ടുണ്ട്.
ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പ​ട്ട​രു​മ​ഠം റോ​ഡി​ന് പ​ത്തു​ല​ക്ഷം രൂ​പ, കൊ​രു​ന്പി​ശേ​രി റോ​ഡി​ന് പ​ത്തു​ല​ക്ഷം രൂ​പ എ​ന്നീ പ്ര​കാ​രം 14 റോ​ഡി​നാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
പ്ര​സ്തു​ത പ്ര​വ​ർ​ത്തി​ക​ളു​ടെ നി​ർ​വ​ഹ​ണ ചു​മ​ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ​യും മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​നാ​യി​രി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.