റോ​ഡ് ഉ​ദ്ഘാ​ട​നം ന​ട​ത്തി
Thursday, October 10, 2019 12:54 AM IST
മു​രി​യാ​ട്: പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് തൊ​ടൂ​ർ ന​ര​സിം​ഹ​മൂ​ർ​ത്തി ക്ഷേ​ത്ര ലി​ങ്ക് റോ​ഡി​ന്‍റെ സ​മീ​പ​ത്തു​ള്ള കാ​രു​ണ്യ മ​ഠം റോ​ഡ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​ള വി​ക്ര​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 2018-19 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2.10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കോ​ണ്‍​ക്രീ​റ്റി​ട്ട​ത്. വാ​ർ​ഡ് അം​ഗം തോ​മ​സ് തൊ​ക​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ധി​ക അ​നി​ൽ, രാ​ഗി സു​രേ​ഷ്, ബാ​ബു നാ​രാ​ട്ടി​ൽ, ദാ​സ​ൻ തേ​ൻ​കു​ള​ത്ത്, ടി. ​ന​രേ​ന്ദ്ര​നാ​ഥ​ൻ, റി​ട്ട​യ​ർ എ​ൻ​ജി​നീ​യ​ർ ഇ.​കെ. മ​ണി രാ​ജ്, സു​ധ ലാ​ലു, നി​ത ഷി​ജു, മാ​യ ര​വി, സു​മി ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.