കോ​ട്ട​പ്പു​റം കി​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഠ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി
Thursday, October 10, 2019 12:54 AM IST
കൊടുങ്ങല്ലൂർ: കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ കി​ഡ്സി​ന്‍റെ​ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​ന സ​ഹാ​യ വി​ത​ര​ണം കോ​ട്ട​പ്പു​റം കി​ഡ്സി​ൽ വെ​ച്ച് ന​ട​ന്നു. കി​ഡ്സ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ തോ​മ​സ് ക​ള​ത്തി​ൽ അ​ദ്ധ്യ​ക്ഷ​നാ​യി. കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. ആ​ന്‍റ​ണി കു​രി​ശി​ങ്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
മേ​ത്ത​ല വി​ല്ലേ​ജ് ഓ​ഫീ​സ​ർ ​പി.​പി.പ്ര​വീ​ണ്‍ കു​മാ​ർ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി. കോ​ട്ട​പ്പു​റം രൂ​പ​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് താ​ണി​യ​ത്ത്, കി​ഡ്സ് അ​സി.​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ഒ​ളാ​ട്ടു​പു​റ​ത്ത്, ഫാ. ​ക്ലീ​റ്റ​സ് കോ​ച്ചി​ക്കാ​ട്ട് എ​ന്നി​വ​ർ പ്രസംഗിച്ചു. മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.