ദു​ര​ന്തനി​വാ​ര​ണ ബോ​ധ​വ​ത്കര​ണ റാ​ലി 13ന്
Thursday, October 10, 2019 12:53 AM IST
തൃ​ശൂ​ർ: അ​ന്താ​രാ​ഷ്ട്ര ദു​ര​ന്തനി​വാ​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 13ന് ​തൃ​ശൂ​രി​ൽ ആ​യി​രം പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് റാ​ലി ന​ട​ത്തു​മെ​ന്ന് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ നൗ​ഷ​ബ നാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

രാ​വി​ലെ എ​ട്ടി​നു കി​ഴ​ക്കേ​ഗോ​പു​ര ന​ട​യി​ൽനി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി ക​ള​ക്ട​ർ എ​സ്.​ഷാ​ന​വാ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. മേ​യ​ർ അ​ജി​ത വി​ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​കും. സ്വ​രാ​ജ് റൗ​ണ്ട് ചു​റ്റി കി​ഴ​ക്കേ​ഗോ​പു​ര ന​ട​യി​ൽ സ​മാ​പി​ക്കും. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണു റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മു​ജീ​ബ് റ​ഹ്മാ​ൻ, ജേ​ക്ക​ബ് സാ​മു​വേ​ൽ, ജോ​ണ്‍​സ​ൻ വ​ർ​ഗീ​സ്, അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.