ക​ര​നെ​ൽ​കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ​യു​മാ​യി ശി​വ​ശ​ങ്ക​ര​ൻ
Thursday, October 10, 2019 12:53 AM IST
പാ​വ​റ​ട്ടി: പ്ര​ള​യ ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ക​ര​നെ​ൽ​കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ക്കു​ക​യാ​ണ് ശി​വ​ശ​ങ്ക​ര​ൻ. വെ​ങ്കി​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ർ​ഡ് മ​ന​ക്ക​ൽ​ക​ട​വി​ൽ അ​പ്പ​നാ​ട​ത്ത് ശി​വ​ശ​ങ്ക​ര​നാ​ണ് അ​തി​ജീ​വ​ന​ത്തി​ന്‍റെ മ​ന്ത്ര​വു​മാ​യി ക​ര​നെ​ൽ കൃ​ഷി ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​ത്. ഉ​ള്ള​ന്നൂ​ർ മ​ന​യി​ലെ ബി​ജു തി​രു​മേ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട​ര​യേ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ശി​വ​ശ​ങ്ക​ര​ൻ ക​ര​നെ​ൽ​കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്.

വെ​ങ്കി​ട​ങ്ങ് കൃ​ഷി​ഭ​വ​ന്‍റ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ ക​ര​നെ​ൽ​കൃ​ഷി​ക്ക് 90 ദി​വ​സം മൂ​പ്പു​ള്ള മ​ട്ട​ത്രി​വേ​ണി ഇ​ന​ത്തി​ൽ​പ്പെ​ട്ട വി​ത്താ​ണ് ഉ​പ​യോ​ഗി​ച്ച​ത്. പൂ​ർ​ണ​മാ​യും ജൈ​വ രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കി​യ നെ​ൽ​ക്കൃ​ഷി​ക്കു വ​ള​മാ​യി ചാ​ണ​ക​വും ഗോ​മൂ​ത്ര​വും മാ​ത്ര​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്.
തെ​ങ്ങി​ൻ​ത്തോ​പ്പി​ൽ ത​ങ്ക​ക്ക​തി​രു​ക​ൾ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി ക​ഴി​ഞ്ഞു. അ​ടു​ത്ത ദി​വ​സം ക​ര​നെ​ൽ​ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ക്കും.