സൗജന്യ തിമിര ശസ്ത്രക്രിയ ക്യാന്പ്
Thursday, October 10, 2019 12:51 AM IST
തൃ​ശൂ​ർ: പ​റ​പ്പൂ​ർ കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും കോ​യ​ന്പ​ത്തൂ​ർ അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​റ​പ്പൂ​രിലെ വൃ​ദ്ധ​രു​ടെ പ​ക​ൽ വീ​ട്ടി​ൽ 13നു ​സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ ക്യാ​ന്പ് ന​ട​ത്തും. രാ​വി​ലെ എ​ട്ടു മു​ത​ൽ ക്യാ​ന്പ് ആ​രം​ഭി​ക്കും. ഏ​ത് വ​രു​മാ​ന​മു​ള്ള​വ​ർ​ക്കും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത് സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നു കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​ടി.​ ചേ​റു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ക്യാ​ന്പി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രെ സൗ​ജ​ന്യ​മാ​യി കോ​യ​ന്പ​ത്തൂ​രി​ൽ കൊ​ണ്ടു​പോ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​ക്കൊ​ടു​ക്കും. ഫോ​ണ്‍: 9447351889. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി പി.​ഒ.​സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ എ.​കെ.​അ​റു​മു​ഖ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.