തി​മി​ര​ശ​സ്ത്ര​ക്രി​യ​: 32 പേ​രെ തെരഞ്ഞെടുത്തു
Thursday, October 10, 2019 12:51 AM IST
കേ​ച്ചേ​രി: ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ​യും കേ​ച്ചേ​രി പേ​ൾ ജ്വ​ല്ല​റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച നേ​ത്ര​പ​രി​ശോ​ധ​നാ തി​മി​ര ശ​സ്ത്ര​ക്രി​യാ ക്യാ​ന്പി​ൽ 32 പേ​രെ ശ​സ്ത്ര​ക്രി​യ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു.

പാ​ല​ക്കാ​ട് അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന ക്യാ​ന്പി​ൽ ഇ​രു​ന്നൂ​റോ​ളം പേ​ർ നേ​ത്ര​പ​രി​ശോ​ധ​ന​ക്കെ​ത്തി. കേ​ച്ചേ​രി ജ്ഞാ​ന​പ്ര​കാ​ശി​നി യു​പി സ്കൂ​ളി​ൽ ല​യ​ണ്‍​സ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​ധു ചൂ​ണ്ട​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ല​യ​ണ്‍​സ് ക്ല​ബ് കേ​ച്ചേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ.​എ​ൻ.​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​സ്.​സ​ന്തോ​ഷ് കു​മാ​ർ, ബെ​ന്നി റാ​ഫേ​ൽ, കെ.​എ.​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.