തീ​ര​മേ​ഖ​ല​യി​ൽ സി​പി​എം-​എ​സ്ഡി​പി​ഐ സം​ഘ​ർ​ഷം: ഒ​ന്പ​തുപേ​ർ​ക്കു പ​രി​ക്ക്
Thursday, October 10, 2019 12:51 AM IST
ചാ​വ​ക്കാ​ട്: തീ​ര​മേ​ഖ​ല​യി​ൽ സി​പി​എം-​എ​സ്ഡി​പി​ഐ സം​ഘ​ർ​ഷം. സ്ത്രീ​ക​ള​ട​ക്കം ഒ​ന്പ​തുപേ​രെ മൂ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കഴിഞ്ഞ ദിവസം രാ​ത്രി 10ന് എ​ട​ക്ക​ഴി​യൂ​ർ സിം​ഗ​പ്പൂ​ർ പാ​ല​സി​നു സ​മീ​പ​ത്തെ ക​ട​പ്പു​റ​ത്താ​ണ് സം​ഘ​ർ​ഷം.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ ബ്ല​ങ്ങാ​ട് താ​ഴ​ത്ത് വീ​ട്ടി​ൽ മു​ബാ​റ​ക്(30), ഭാ​ര്യ ജി​സ്നി(25), കാ​ര്യാ​ട​ത്ത് ഷ​മീ​ർ(33), എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​യ എ​ട​ക്ക​ഴി​യൂ​ർ കാ​റ്റ​ന്‍റെ​ക​ത്ത് മു​നീ​ർ(24), വ​ലി​യ​പു​ര​ക്ക​ൽ സ​ക്ക​രി​യ(28), സ​ക്ക​രി​യു​ടെ മാ​താ​വ് ന​ബീ​സു(57), സ​ഹോ​ദ​ര​ൻ റാ​ഫി(35), സ​ഹോ​ദ​രി ഷ​ഹ​ർ​ബാ​ൻ(32), പ​ഞ്ച​വ​ടി നാ​ല​ക​ത്ത് ഷ​മീ​ർ(28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ ചാ​വ​ക്കാ​ട് ഹ​യാ​ത്ത്, മു​തു​വ​ട്ടൂ​ർ രാ​ജ എ​ന്നീ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​വി​ഭാ​ഗ​വും പ​രസ്പ​രം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു.

മു​ബാ​റ​ക്കി​നെ ഞ​ങ്ങ​ളു​ടെ വീ​ടു​പ​രി​സ​ര​ത്ത് അ​സ​മ​യ​ത്ത് ക​ണ്ട​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഒ​രു സം​ഘം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു​വെ​ന്ന് എ​സ്ഡി​പി​ഐ ആ​രോ​പി​ച്ചു.
മു​ബാ​റ​ക്കും അ​യ​ൽ​വീ​ട്ടു​കാ​രം ത​മ്മി​ൽ വാ​ക്കേ​റ്റം ന​ട​ന്നി​രു​ന്നു. ഇ​തു ചോ​ദി​ക്കാ​ൻ എ​ത്തി​യ സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.10 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഘ​ർ​ഷ​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും കു​ടും​ബ വ​ഴ​ക്കാ​ണു കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.