ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്കു കോ​ള​ങ്ങാ​ട്ടു​ക​ര​ക്കാ​രുടെ കൈ​ത്താ​ങ്ങ്
Thursday, October 10, 2019 12:51 AM IST
കോ​ള​ങ്ങാ​ട്ടു​ക​ര: പു​ന്നം​പ​റ​ന്പി​ലെ നി​ർ​ധ​ന​കു​ടും​ബ​ത്തി​ലെ ഏ​ക ആ​ശ്ര​യ​മാ​യ ഷാ​ജു​ദ്ദീ​ന്‍റെ ഹൃ​ദ​യ​ ശ​സ​്ത്ര​ക്രി​യ​യ്ക്കു​വേ​ണ്ടി കോ​ള​ങ്ങാ​ട്ടു​ക​ര സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക സ​മൂ​ഹം ഒ​രുല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി. ഷാ​ജു​ദ്ദീ​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ 20 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഷാ​ജു​ദീ​നെ എ​റ​ണാ​കു​ളം അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണു ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഫ്രാ​ൻ​സിസ് പാ​പ്പ പ്ര​ഖ്യാ​പി​ച്ച മി​ഷ​ൻ മാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ ചെ​ല​വു​ചു​രു​ക്കി ശേ​ഖ​രി​ച്ച തു​ക വി​കാ​രി ഫാ. ​ഡോ. ഫ്രാ​ൻ​സിസ് ആ​ല​പ്പാ​ട്ടി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ട്ര​സ്റ്റി​മാ​രാ​യ ആ​ന്‍റ​ണി നീ​ല​ങ്കാ​വി​ൽ, പി​യൂ​സ് എ​ട​ക്ക​ള​ത്തൂ​ർ, ഡെ​ന്നി ലോ​റ​ൻ​സ,് അ​നൂ​പ് ദേ​വ​സി എ​ന്നി​വ​ർ പു​ന്നം​പ​റ​ന്പി​ലെ വീ​ട് സ​ന്ദ​ർ​ശി​ച്ച് ഷാ​ജു​ദ്ദീ​ന്‍റെ ഉ​മ്മ​യ്ക്കു കൈ​മാ​റി. പ​ഞ്ചാ​യ​ത്തം​ഗം സു​നി​ത​കു​മാ​രി, ചി​കി​ത്സാ​സ സ​മി​തി ക​ണ്‍​വീ​ന​ർ കെ.​ഐ. ഉ​ല​ഹ​ന്നാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​ര​ന്നു.