37 വി​ദ്യാ​ർ​ഥി​ക​ൾ അ​ര​ങ്ങേ​റ്റം ന​ട​ത്തി
Thursday, October 10, 2019 12:51 AM IST
വ​ട​ക്കേ​ക്കാ​ട്: അ​ഞ്ഞൂ​ർ സ​ര​സ്വ​തി ക​ലാ​കേ​ന്ദ്ര​ത്തി​ൽ ന​വ​രാ​ത്രി ക​ലോ​ത്സ​വ സ​മാ​പ​ന​ത്തി​ൽ ക​ലാ​കേ​ന്ദ്ര​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി​യ ഭ​ര​ത​നാ​ട്യം, വാ​യ്പ്പാ​ട്ട്, ഗി​റ്റാ​ർ, കീ​ബോ​ർ​ഡ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 37 വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ര​ങ്ങേ​റ്റം ന​ട​ത്തി.
സാം​സ്കാ​രി​ക സ​മ്മേ​ള​നം സി​നി​മാ​ന​ട​ൻ ശി​വ​ജി ഗു​രു​വാ​യൂ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ങ്ങാ​ട് മ​ന മാ​ധ​വ​ൻ ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​പ്ര​ദീ​പ്, കു​ന്നം​കു​ളം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ എ.​എ​സ്.​ശ്രീ​ജി​ത്ത്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​ജെ.​ലി​യോ​ണ്‍, നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, ഇ.​ടി.​കാ​ഷ്മി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ദി​ശ ഫെ​സ്റ്റ്, ക​ലാ​പ​രി​പാ​ടി​ക​ൾ, ഞ​മ​നേ​ങ്കാ​ട് തി​യേ​റ്റ​ർ വി​ല്ലേ​ജ് അ​വ​ത​രി​പ്പി​ച്ച ’കി​ളി​മ​രം’, പ്ര​ള​യ​പാ​ഠ​ങ്ങ​ൾ, എ​ന്നീ ര​ണ്ട് നാ​ട​ക​ങ്ങ​ൾ, ക​ള​രി​പ​യ​റ്റ്, വ​യ​ലി​ൻ ക​ച്ചേ​രി, എ​ഴു​ത്തി​നി​രു​ത്ത​ൽ ച​ട​ങ്ങ്, ക​രാ​ട്ടെ പ്ര​ദ​ർ​ശ​നം, ക​രോ​ക്കേ ഗാ​ന​മേ​ള എ​ന്നി​വ​യും ന​ട​ത്തു​ക​യു​ണ്ടാ​യി.
സം​ഗീ​ത അ​ധ്യാ​പി​ക നി​ഷ, കീ​ബോ​ർ​ഡ് അ​ധ്യാ​പ​ക​ൻ നാ​സ​ർ ഷാ, ​നൃ​ത്ത അ​ധ്യാ​പി​ക ശ്രീ​ദേ​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.