നി​ർ​മ​ല​സ​ദ​നു കൈ​ത്താ​ങ്ങു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്
Thursday, October 10, 2019 12:51 AM IST
എ​ട​ക്ക​ള​ത്തൂ​ർ: അ​ശ​ര​ണ​രെ​യും അ​വ​ശ​രെ​യും സം​ര​ക്ഷി​ക്കു​ന്ന എ​ട​ക്ക​ള​ത്തൂ​ർ നി​ർ​മ​ല​സ​ദ​ൻ കോ​ണ്‍​വ​ന്‍റി​ലേ​ക്ക് കൈ​ത്താ​ങ്ങു​മാ​യി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ർ പ​ദ്ധ​തി. മൂ​ന്നു ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ​യു​ടെ കാ​രു​ണ്യ​പ്ര​വ​ർ​ത്തി​ക​ളാ​ണ് ബാ​ങ്ക് കോ​ണ്‍​വെ​ന്‍റി​ൽ ന​ട​പ്പി​ലാ​ക്കി​യ​ത്. കി​ട​പ്പു​രോ​ഗി​ക​ൾ​ക്കാ​യി ആ​വ​ശ്യ​മാ​യ ക​ട്ടി​ലു​ക​ളും ഇ​ൻ​സി​ന​റേ​റ്റ​റു​ക​ളും വാ​ങ്ങി ന​ൽ​കി.
കോ​ണ്‍​വെ​ന്‍റി​ൽ ന​ട​ന്ന സ​മ​ർ​പ്പ​ണ​ച്ച​ട​ങ്ങ് അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​നാ​യി. തോ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ ര​വീ​ന്ദ്ര​ൻ, എ​ട​ക്ക​ള​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ഡേ​വിസ് ചി​റ​മ്മ​ൽ, എ​സ്ഐ​ബി അ​മ​ല​ന​ഗ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ ജെ​ന്‍റി​ൽ ആ​ന്‍റ​ണി, കോ​ണ്‍​വെ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ എ​ൽ​സി ചാ​ഴൂ​ർ, അ​സി​സ്റ്റ​ന്‍റ് സു​പ്പീരി​യ​ർ സി​സ്റ്റ​ർ ലൗ​വ്‌ലി എ​സ്എ​ൻ​ഡി​എ​സ്, അ​ന്തേ​വാ​സി ഷൈ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.