കേ​ര​ള കോ​ണ്‍​ഗ്ര​സ് ജന്മദി​നം ആ​ച​രി​ച്ചു
Thursday, October 10, 2019 12:51 AM IST
ചാ​വ​ക്കാ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം 56-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​വ​ക്കാ​ട് ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ട്ര​ഷ​റ​ർ വി. ​സി​ദ്ധി​ഖ് ഹാ​ജി പ​താ​ക ഉ​യ​ർ​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചി​റ​മ്മ​ൽ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ജോ​യ്സി ആ​ന്‍റ​ണി, ഇ.​കെ. ജോ​സ​ഫ്, ഇ.​എ​ഫ്. ആ​ന്‍റ​ണി, അ​ഡ്വ. ഇ.​എം. സാ​ജ​ൻ, ഇ.​എം. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജോ​സ് കെ. ​മാ​ണി ചെ​യ​ർ​മാ​നാ​യ ഗു​രു​വാ​യൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യും ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ജെ. റോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സേ​വ്യാ​ർ ചീ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.