കൊരട്ടിമുത്തിയുടെ തിരുനാൾ: പ​തി​വുതെ​റ്റാ​തെ മു​ത്തി​ക്ക് പൂ​വ​ൻ കു​ല​ക​ളു​മാ​യി പോ​ലീ​സ് സേ​ന​യും വ്യാ​പാ​രി​ക​ളും ഓ​ട്ടോ​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും
Thursday, October 10, 2019 12:50 AM IST
കൊ​ര​ട്ടി: പ​തി​വു തെ​റ്റാ​തെ ഈ ​വ​ർ​ഷ​വും മു​ത്തി​യു​ടെ തി​രു​നാ​ളി​ന് പോ​ലീ​സ് സേ​ന പൂ​വ​ൻ​കു​ല സ​മ​ർ​പ്പ​ണം ന​ട​ത്തി. കൊ​ര​ട്ടി എ​സ്എ​ച്ച്ഒ സ​ർ​ക്കി​ൾ ഇ​ൻ​സ് പെ​ക്ട​ർ ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് പോ​ലീ​സ് സം​ഘം പ​ള്ളി​യി​ലെ​ത്തി​യ​ത്. ടൗ​ൺ ക​പ്പേ​ള തി​രു​നാ​ൾ ദി​ന​ത്തി​ൽ ത​ന്നെ​യാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി കൊ​ര​ട്ടി​യി​ലെ വ്യാ​പാ​രി സ​മൂ​ഹ​വും ഒ​ന്ന​ട​ങ്കം പ്ര​ദ​ക്ഷി​ണ​മാ​യി കാ​ഴ്ച സ​മ​ർ​പ്പ​ണ​ത്തി​ന് ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രാ​റു​ള്ള​ത്.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ജോ​സ​ഫ്, സെ​ക്ര​ട്ട​റി പി.​വി. ഫ്രാ​ൻ​സീ​സ്, ട്ര​ഷ​റ​ർ വി.​വി. വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ലി​നു മു​ഴു​വ​ൻ വ്യാ​പാ​രി​ക​ളും കാ​ഴ്ച സ​മ​ർ​പ്പ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. കൊ​ര​ട്ടി​യി​ലെ ഓ​ട്ടോ​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും പൂ​വ​ൻ​കൂ​ല സ​മ​ർ​പ്പ​ണ​ത്തി​നു ഇ​ന്ന​ലെ കൂ​ട്ട​മാ​യെ​ത്തി​.