ജ​ന്മ​ദി​ന സ​മ്മേ​ള​നം ന​ട​ത്തി
Thursday, October 10, 2019 12:50 AM IST
കൊ​ട​ക​ര: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - എം പാ​ർ​ട്ടി​യു​ടെ 56-ാമ​ത് ജ​ന്മ​ദി​ന സ​മ്മേ​ള​നം പാ​ർ​ട്ടി​യു​ടെ കൊ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. രാ​ജ്യ​ത്ത് ഏ​കീ​കൃ​ത ഭാ​ഷ​യും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​വും ന​ട​ത്തു​ന്ന​തി​ന് താ​ല്പ​ര്യം പ്ര​ക​ട​പ്പി​ക്കു​ന്ന കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​ടെ ന​ട​പ​ടി​യെ സ​മ്മേ​ള​നം അ​പ​ല​പി​ച്ചു.

പ​താ​ക വ​ന്ദ​ന​ത്തി​നു​ശേ​ഷം ചേ​ർ​ന്ന മ​ണ്ഡ​ലം സ​മ്മേ​ള​നം പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ഒ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​സി. പോ​ളി അ​ധ്യ​ക്ഷ​നാ​യി. പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി മെ​ന്പ​ർ ജോ​ണ്‍​സ​ൻ വ​രി​ക്ക​ശേ​രി, ജോ​സ​ഫ് കാ​ളി​യ​ങ്ക​ര, ജോ​ഷ്വാ വ​ർ​ഗീ​സ്, ജെ​ൻ​സ​ൻ ജോ​ണ്‍​സ​ൻ, കു​ഞ്ഞു​വ​റീ​ത്, പി.​എ​സ്. ശ്രീ​കു​മാ​ർ, രാ​ജേ​ഷ് ജോ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ചാ​ല​ക്കു​ടി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം 56-ാം ജന്മദി​നം പ​താ​ക​ദി​ന​മാ​യി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. പ്ര​സി​ഡ​ന്‍റ് എം.​വി.​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ന​പ്പ​ൻ എ​പ്പ​റ​ന്പി​ൽ പ​താ​ക ഉ​യ​ർ​ത്തി. അ​ഡ്വ. സ​ജി റാ​ഫേ​ൽ, സെ​ക്ര​ട്ട​റി ബാ​ബു തെ​ക്ക​ൻ ക​ർ​ഷ​ക യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ണ്ണ​ന്പു​ഴ, ഗ​ബ്രി​യേ​ൽ കി​ഴ​ക്കൂ​ട​ൻ, ചാ​ല​ക്കു​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ത്സ​ൻ മേ​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.