ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ മാ​സ്റ്റ​ർ പ്ലാ​ൻ: പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കാ​ൻ പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ല്കി
Thursday, October 10, 2019 12:47 AM IST
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ മാ​സ്റ്റ​ർ പ്ലാ​ൻ അം​ഗീ​ക​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ത്യേ​ക കൗ​ണ്‍​സി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​ത്തെ 16 കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ ചെ​യ​ർ​പേ​ഴ്സ​ന് ക​ത്തു ന​ല്കി.

തൃ​ശൂ​ർ ജി​ല്ലാ ടൗ​ണ്‍ പ്ലാ​നിം​ഗ് വി​ഭാ​ഗം ത​യാ​റാ​ക്കി ന​ഗ​ര​സ​ഭ​യ്ക്ക് സ​മ​ർ​പ്പി​ച്ച ക​ര​ട് മാ​സ്റ്റ​ർ പ്ലാ​ൻ, വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി നാ​ലു ത​വ​ണ കൗ​ണ്‍​സി​ലി​ൽ​വ​ച്ച് ച​ർ​ച്ച ന​ട​ത്തു​ക​യും ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​ട്ടും യാ​തൊ​രു തു​ട​ർ ന​ട​പ​ടി​ക​ളും ഇ​ല്ലാ​തെ ഇ​പ്പോ​ഴും അ​തേ അ​വ​സ്ഥ​യി​ൽ ത​ന്നെ ഇ​രി​ക്കു​ക​യാ​ണ്.

പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള നി​ല​വി​ലെ ഡി​ടി​പി സ്കീം ​പു​തു​ക്കാ​ത്ത​തു​മൂ​ലം പ​ട്ട​ണ​പ്ര​ദേ​ശ​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വി​വി​ധ സം​രം​ഭ​ങ്ങ​ളേ​യും ബാ​ധി​ക്കു​ന്പോ​ഴാ​ണ് പു​തി​യ മാ​സ്റ്റ​ർ പ്ലാ​ൻ അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത​ല​ത്തി​ൽ ചേ​ർ​ന്ന മ​ന്ത്രി ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ, മാ​സ്റ്റ​ർ പ്ലാ​ൻ അം​ഗീ​ക​രി​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് നി​ശ്ച​യി​ച്ച സ​മ​യ​ക്ര​മം ക​ഴി​ഞ്ഞി​ട്ടും മാ​സ​ങ്ങ​ളേ​റെ​
യാ​യി.

സ​ർ​ക്കാ​ർ ഗ്രാ​ന്‍റ് ഉ​ൾ​പ്പെ​ടെ ല​ഭി​ക്കു​ന്ന​തി​ന് ത​ട​സം നേ​രി​ടും എ​ന്ന​റി​ഞ്ഞി​ട്ടും മാ​സ്റ്റ​ർ പ്ലാ​ൻ അം​ഗീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണെ​ന്ന് നോ​ട്ടീ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.