നി​ർ​മല കോ​ള​ജി​ൽ എ​യ​ർ ഫോ​ഴ്സ് ഡേ ​ആ​ച​രി​ച്ചു
Thursday, October 10, 2019 12:46 AM IST
മേ​ലൂ​ർ: എ​യ​ർ ഫോ​ഴ്സ് ഡേ ​ആ​ച​രി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മ​ല കോ​ള​ജ്; എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ് ഒ​രു​ക്കി​യ ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള കൊ​ളാ​ഷ് മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. മേ​ലൂ​ർ പൂ​ലാ​നി നി​ർ​മ​ല കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് 597 ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​യ​ർ​ഫോ​ഴ്സ് ഡേ ​ആ​ച​രി​ച്ച​ത്. ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള കൊ​ളാ​ഷ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

വ​ലി​യ ചാ​ർ​ട്ട് പേ​പ്പ​റി​ൽ വി​വി​ധ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ​യും ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ​യും മാ​തൃ​ക വ​ര​ച്ച് അ​തി​ൽ എ​യ​ർ​ഫോ​ഴ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​പ്പ​ർ ക​ട്ടിം​ഗ് യോ​ജി​പ്പി​ച്ച് രൂ​പ​ക​ല്പ​ന ചെ​യ്ത കൊ​ളാ​ഷ് മ​ത്സ​രം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ് സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വി​വി​ധ ത​രം അ​ത്യാ​ധു​നി​ക യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ രൂ​പ​ക​ല്പ​ന​ക​ൾ അ​ണി​നി​ര​ന്നി​രു​ന്നു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രം ഓ​ഫീ​സ​ർ ഷി​ഫി​ൻ യോ​ഹ​നാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്.