അ​ഖി​ല കേ​ര​ള ഓ​ണ​ക്ക​ളി മ​ത്സ​രം; ന​ട​വ​ര​ന്പ് നി​സ​രി ക​ലാ​ഭ​വ​ൻ ജേ​താ​ക്ക​ൾ
Thursday, October 10, 2019 12:46 AM IST
കൊ​ര​ട്ടി: ആ​യി​ര​ക്ക​ണ​ക്കി​ന് ഓ​ണ​ക്ക​ളി പ്രേ​ഷ​ക​ർ​ക്ക് ക​ണ്ണി​നും കാ​തി​നും ഇ​ന്പം പ​ക​ർ​ന്ന കോ​നൂ​ർ അ​ഖി​ല കേ​ര​ള ഓ​ണ​ക്ക​ളി മ​ത്സ​ര​ത്തി​ൽ നി​സ​രി ക​ലാ​ഭ​വ​ൻ ന​ട​വ​ര​ന്പ് ജേ​താ​ക്ക​ളാ​യി.
യു​വ​ധാ​ര കു​ന്ന​പ്പി​ള്ളി, ബ്ര​ദേ​ഴ്സ് ക​ലാ​ഭ​വ​ൻ പൂ​പ്പ​ത്തി യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​ഥ​മാ​ക്കി. ഓ​ണം​ക​ളി മ​ത്സ​രം ബി.​ഡി. ദേ​വ​സി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​മാ​രി ബാ​ല​ൻ അ​ധ്യാ​ക്ഷ​ത വ​ഹി​ച്ചു.
സി​നി​മാ താ​ര​ങ്ങ​ളാ​യ മ​ണി​ക​ണ്ഠ​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഷി​യാ​സ് ക​രിം, ജീ​മോ​ൾ, ജി​ന്‍റോ ആ​ലു​വ, അ​ഖി​ൽ പ്ര​ഭാ​ക​ർ എ​ന്നി​വ​ർ മു​ഖ്യാ​ഥി​തി​ക​ളാ​യി പ​ങ്കെ​ടു​ത്തു. സി​നി​മാ താ​രം ഷെ​യ്ൻ നി​ഗം സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ. കെ.​ആ​ർ. സു​മേ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​വി. ദാ​മോ​ദ​ര​ൻ, സി​ന്ധു ജ​യ​രാ​ജ​ൻ, ടി.​എ​സ്. ബി​ബി​ൻ, ഡേ​വീ​സ് പ​റേ​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കെ. ​സ്മി​ത്ത് (മി​ക​ച്ച ഗാ​യ​ക​ൻ), അ​രു​ണ്‍ നി​സ​രി (മി​ക​ച്ച ക​ളി​ക്കാ​ര​ൻ), അ​ൻ​വി​ൻ (ഭാ​വി​താ​രം) എ​ന്നി​വ​ർ​ക്കും പു​ര​സ്ക്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.