കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​നെ​തി​രേ അ​വി​ശ്വാ​സം: ഇ​ന്നു ച​ർ​ച്ച
Thursday, October 10, 2019 12:46 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ന​ട​ത്തു​ന്ന എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ സു​പ്ര​ധാ​ന യോ​ഗം ഇ​ന്ന്. കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​യാ​ണു വി​ളി​ച്ചു​കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു ഡി​സി​സി ഓ​ഫീ​സി​ലാ​ണു യോ​ഗം.

അ​ന്പ​ത്ത​ഞ്ച് അം​ഗ​ങ്ങ​ളു​ള്ള കോ​ർ​പ​റേ​ഷ​നി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 28 പേ​രു​ടെ പി​ന്തു​ണ വേ​ണം. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​ന് 27 പേ​രു​ടെ പി​ന്തു​ണ​യേ​യു​ള്ളൂ. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ലി​ൽ കോ​ണ്‍​ഗ്ര​സി​ന് 22 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ബി​ജെ​പി​ക്ക് ആ​റ് അം​ഗ​ങ്ങ​ളും. അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്നാ​ൽ ബി​ജെ​പി​യു​ടെ പി​ന്തു​ണ​യി​ല്ലാ​തെ പാ​സാ​ക്കാ​നാ​വി​ല്ല. ബി​ജെ​പി​യു​ടെ പി​ന്തു​ണ​യോ​ടെ എ​ൽ​ഡി​എ​ഫ് ഭ​ര​ണം മ​റി​ച്ചി​ടു​ന്ന​തി​നോ​ട് മി​ക്ക നേ​താ​ക്ക​ൾ​ക്കും താ​ത്​പ​ര്യ​മി​ല്ല.

എ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​ൽ​നി​ന്നു​ത​ന്നെ ഒ​രു വി​ഭാ​ഗ​ത്തെ അ​ട​ർ​ത്തി​യെ​ടു​ത്തു മു​ന്നോ​ട്ടു പോ​കേ​ണ്ട​തു​ണ്ടോ​യെ​ന്നാ​കും ഇ​ന്ന​ത്തെ പ്ര​ധാ​ന ച​ർ​ച്ച. കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ലി​ൽ ച​ർ​ച്ച​ ചെ​യ്യാ​ത്ത അ​ജ​ണ്ട​ക​ളെ​ല്ലാം പാ​സാ​യെ​ന്ന് വ്യാ​ജ മി​നി​റ്റ്സ് രേ​ഖ​പ്പെ​ടു​ത്തി ഭ​രി​ക്കു​ന്ന രീ​തി​യോ​ടു യോ​ജി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​ല്ലാ കൗ​ണ്‍​സി​ല​ർ​മാ​രും.

എ​ൽ​ഡി​എ​ഫി​ൽ​നി​ന്ന് നാ​ലോ അ​ഞ്ചോ പേ​രെ അ​ട​ർ​ത്തി​യെ​ടു​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ. എ​ൽ​ഡി​എ​ഫി​നൊ​പ്പ​മു​ള്ള കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യ ഡെ​പ്യൂ​ട്ടി മേ​യ​ർ, സ്വ​ത​ന്ത്ര​രാ​യ ര​ണ്ടു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​യാ​യ ജ​ന​താ​ദ​ൾ അം​ഗ​വും അ​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് ഇ​വ​ർ നോ​ട്ട​മി​ട്ടി​രി​ക്കു​ന്ന​ത്.

ഈ ​നാ​ലു പേ​രേ​യും എ​ൽ​ഡി​എ​ഫി​ലെ പി​ണ​ങ്ങി നി​ൽ​ക്കു​ന്ന ര​ണ്ട് അം​ഗ​ങ്ങ​ളേ​യും കോ​ണ്‍​ഗ്ര​സ് വ​ശ​ത്താ​ക്കി​യാ​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ അം​ഗ​ബ​ലം കു​റ​യു​മെ​ന്ന മോ​ഹ​വും അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ​ക്കു​റി​ച്ചു ചി​ന്തി​ക്കു​ന്ന കോ​ണ്‍​ഗ്ര​സു​കാ​രു​ടെ മ​ന​സി​ലു​ണ്ട്. അ​വി​ശ്വാ​സ പ്ര​മേ​യം വോ​ട്ടി​നി​ടു​ന്ന ദി​വ​സം ഈ ​അ​ഞ്ചു പേ​ർ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ വി​ട്ടു​നി​ന്നാ​ലും ഫ​ലം​കാ​ണു​മെ​ന്നാ​ണ് ഇ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല.