ധ്യാ​നോ​ത്സ​വം
Thursday, October 10, 2019 12:44 AM IST
തൃ​ശൂ​ർ: ഹാ​ർ​ട്ട് ഫു​ൾ​നെ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 11,12,13 തി​യ​തി​ക​ളി​ൽ തൃ​ശൂ​ർ വി.​കെ.​എ​ൻ.​ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ത്രി​ദി​ന സൗ​ജ​ന്യ ധ്യാ​ന​പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തും. വൈ​കീ​ട്ട് ആ​റു മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് ധ്യാ​നോ​ത്സ​വം. യോ​ഗ സം​പ്രേ​ഷ​ണ​ത്തോ​ടെ​യു​ള്ള ഹൃ​ദ​യാ​ധി​ഷ്ഠി​ത​മാ​യ ധ്യാ​ന​മാ​ണ ു ന​ട​ത്തു​ക​യെ​ന്ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ധ്യാ​ന​ത്തി​ലൂ​ടെ സൂ​ക്ഷ്മ ശ​രീ​ര​ങ്ങ​ളാ​യ മ​ന​സ്, ബു​ദ്ധി, അ​ഹ​ങ്കാ​രം, ബോ​ധം എ​ന്നി​വ​യു​ടെ ഒ​ത്തു​ചേ​ര​ലാ​ണു സം​ഭ​വി​ക്കു​ന്ന​ത്. അ​വ​യു​ടെ പ്ര​വ​ർ​ത്ത​നം എ​ങ്ങ​നെ കാ​ര്യ​ക്ഷ​മ​മാ​ക്കാം എ​ന്ന​താ​ണു ധ്യാ​ന​ത്തി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ടി.​പി.​ നാ​രാ​യ​ണ​ൻ, കെ.​പി. ​സു​ബ്ര​ഹ്മണ്യ​ൻ, കെ.​വി.​ നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, കെ.​ ര​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.