അ​ധി​കാ​രം പി​ടി​ക്കാ​ന​ല്ല അ​വി​ശ്വാ​സ പ്ര​മേ​യം: പ്ര​തി​പ​ക്ഷ നേ​താ​വ്
Wednesday, October 9, 2019 1:02 AM IST
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​നി​ൽ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​ന​ല്ല, മ​റി​ച്ച് 21 നേ​ക്കാ​ൾ വ​ലു​താ​ണ് 29 എ​ന്നു മേ​യ​റെ ക​ണ​ക്കു പ​ഠി​പ്പി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​തെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് എം.​കെ.​മു​കു​ന്ദ​ൻ.
അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ ബി​ജെ​പി പി​ന്തു​ണ​ച്ചാ​ൽ പ്ര​തി​പ​ക്ഷ​മെ​ന്ന നി​ല​യി​ൽ അ​വ​രു​ടെ സ്വാ​ഭാ​വി​ക നി​ല​പാ​ട് മാ​ത്ര​മാ​കും. എ​ന്നാ​ൽ, ബി​ജെ​പി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​വി​ശ്വാ​സം പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​കു​മോ​യെ​ന്നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​തെ​ന്ന് മു​കു​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.
കൗ​ണ്‍​സി​ലി​ൽ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ബി​ജെ​പി​യാ​ക​ട്ടെ വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കാ​തെ ഭ​ര​ണ​പ​ക്ഷ തീ​രു​മാ​ന​ത്തെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.