ക​രു​വ​ന്നൂ​ർ വെ​ട്ടു​കു​ന്ന​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​ൽ പോ​ത്തോ​ട്ടോ​ണം
Wednesday, October 9, 2019 1:01 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ർ​ഷി​ക അ​ഭി​വൃ​ദ്ധി​ക്കും നാ​ടി​ന്‍റെ അ​ഭി​വൃ​ദ്ധി​ക്കും ക​ന്നു​കാ​ലി​ക​ൾ​ക്ക് അ​സു​ഖ​ങ്ങ​ൾ ഇ​ല്ലാ​തി​രി​ക്കാ​നു​മാ​യി വി​വി​ധ ദേ​ശ​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​വ​ന്നൂ​ർ വെ​ട്ടു​കു​ന്ന​ത്ത് കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ പോ​ത്തോ​ട്ടോ​ണം കൊ​ണ്ടാ​ടി.
മൂ​ർ​ക്ക​നാ​ട്, പു​റ​ത്താ​ട്, തേ​ല​പ്പി​ള​ളി, ത​ളി​യ​ക്കോ​ണം, മാ​ടാ​യി​ക്കോ​ണം, മാ​പ്രാ​ണം, തൊ​ട്ടി​പ്പാ​ൾ, രാ​പ്പാ​ൾ, നെ​ടു​ന്പാ​ൾ, പ​റ​പ്പൂ​ക്ക​ര, മു​ള​ങ്ങ്, ആ​റാ​ട്ടു​പു​ഴ, പ​ന​ങ്കു​ളം, എ​ട്ടു​മ​ന, ക​രു​വ​ന്നൂ​ർ തു​ട​ങ്ങി വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പോ​ത്തു​ക​ൾ ദേ​വി​ക്കു​മു​ന്പി​ൽ ആ​ർ​ത്തോ​ട്ട​ത്തി​നു​ശേ​ഷ​മാ​ണ് പോ​ത്തോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
പോ​ത്തോ​ട്ട​ക്ക​ല്ലി​ൽ പ​ഴ​യ​കാ​ല​ത്തി​ന്‍റെ കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യ നെ​ല്ലി​ൻ ക​റ്റ​ക്ക് മു​ക​ളി​ലി​രി​ക്കു​ന്ന ച​ട​ങ്ങു​ക​ളു​ടെ പാ​ര​ന്പ​ര്യാ​വ​കാ​ശി​യാ​യ വ​ള​ളു​വോ​ൻ ക​ൽ​പ്പി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് പോ​ത്തു​ക​ൾ ത​റ​ക്കു ചു​റ്റും മൂ​ന്ന് പ്ര​ദി​ക്ഷ​ണം ചെ​യ്ത് ശ​ക്തി തെ​ളി​യി​ക്കും. പി​ന്നീ​ട് ഉ​രു​ക്ക​ളെ​യും ദേ​ശ​ക്കാ​രെ​യും ഇ​ള​നീ​രും പൂ​വും നെ​ല്ലു​മെ​റി​ഞ്ഞ​നു​ഗ്ര​ഹി​ക്കു​ന്ന വ​ള​ളു​വോ​ൻ ഉ​രു​ക്ക​ളു​ടെ ശ​ക്തി​യെ​പ്പ​റ്റി ഉൗ​രാ​ള​നെ ധ​രി​പ്പി​ക്കു​ന്നു. തു​ട​ർ​ന്ന് അ​നു​ഗ്ര​ഹ സൂ​ച​ക​മാ​യി ഭ​ഗ​വ​തി​യു​ടെ പ്ര​തി​നി​ധി​യാ​യ വെ​ളി​ച്ച​പ്പാ​ട് ഉ​രു​ക്ക​ളു​ടെ ശ​ക്തി ഒ​രാ​ണ്ട് ദേ​ശ​ത്തെ ര​ക്ഷി​ക്കു​മെ​ന്ന് ക​ൽ​പ​ന ചൊ​ല്ലു​ന്ന​തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ​ന​മാ​വും. ഇ​തി​നി​ട​യി​ൽ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പി​ണ​ക്ക​ങ്ങ​ൾ ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന പ​തി​വു​മു​ണ്ട്.
പ​ണ്ടു​കാ​ല​ങ്ങ​ളി​ൽ കാ​ർ​ഷി​ക വൃ​ത്തി​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്ന പു​ല​യ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ മ​രു​മ​ക്ക​ത്താ​യ വ്യ​വ​സ്ഥ​യി​ൽ പി​ൻ​തു​ട​ർ​ച്ച​ക്കാ​രാ​യി വ​രു​ന്ന വ​ള്ളോ​ൻ​മാ​രാ​ണ് പോ​ത്തോ​ട്ട​ത്തി​ന് ഇ​രി​ക്കു​ക.