വാ​ഴ്ത്ത​പ്പെ​ട്ട മ​റി​യം ത്രേ​സ്യ സാ​യാ​ഹ്നം
Wednesday, October 9, 2019 1:01 AM IST
താ​ഴേ​ക്കാ​ട്: തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ താ​ഴേ​ക്കാ​ട് ഇ​ട​വ​ക​യി​ൽ വാ​ഴ്ത്ത​പ്പെ​ട്ട മ​റി​യം ത്രേ​സ്യ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു.
ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ലാ​സ​ർ കു​റ്റി​ക്കാ​ട​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​വ​നാ​ത്മ പ്രൊ​വി​ൻ​ഷ്യ​ൽ ഡോ. ​സി​സ്റ്റ​ർ ര​ഞ്ച​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സി​ന്‍റോ തെ​ക്കി​നി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ദൈ​വ​വി​ളി പ്രോ​ത്സാ​ഹ​ന വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ വ​സു​ന്ധ​ര തി​യ​റ്റ​റി​ൽ വി​ശു​ദ്ധ ജോ​ണ്‍ മ​രി​യ വി​യാ​നി എ​ന്ന പ്ര​ഫ​ഷ​ണ​ൽ നാ​ട​കം സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് ഹൊ​സൂ​ർ രൂ​പ​ത​യി​ൽ താ​ഴേ​ക്കാ​ട് പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന മി​ഷ​ൻ സെ​ന്‍റ​റി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി താ​ഴേ​ക്കാ​ട് ഇ​ട​വ​ക കു​ടും​ബ ക്ഷേ​മ​നി​ധി ന​ൽ​കി​യ തു​ക ഹൊ​സൂ​ർ രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ. ​ഫെ​ബി​ൻ പു​ളി​ക്ക​ൻ, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ലാ​സ​ർ കു​റ്റി​ക്കാ​ട​നി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.
വാ​ഴ്ത്ത​പ്പെ​ട്ട മ​റി​യം ത്രേ​സ്യ​യു​ടെ വേ​ഷ​മ​ണി​ഞ്ഞ 50 പെ​ണ്‍​കു​ട്ടി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.