തി​ര​യി​ൽ​പ്പെ​ട്ട് വ​ഞ്ചി ത​ക​ർ​ന്നു: രണ്ടുപേർക്കു പരിക്ക്
Wednesday, October 9, 2019 12:59 AM IST
പെ​രി​ഞ്ഞ​നം: ഭ​ജ​ന​മ​ഠ​ത്ത് തി​ര​യി​ൽ​പ്പെ​ട്ട് വ​ഞ്ചി ത​ക​ർ​ന്നു.
വ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടുപേ​ർ​ക്കു പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യ മു​ത്ത​പ്പ​ൻ എ​ന്ന മു​റി വ​ഞ്ചി​യാ​ണ് തി​ര​യി​ടി​ച്ച് ത​ക​ർ​ന്ന​ത്.
വ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന പെ​രി​ഞ്ഞ​നം വെ​സ്റ്റ് പ​ടി​ഞ്ഞാ​റെ​കൂ​റ്റ് സു​നി​ൽ (40), രാ​മ​ത്ത് ലി​ജു (39) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രും നീ​ന്തി ക​ര​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു.
വ​ഞ്ചി​യു​ടെ എ​ൻ​ജി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും വ​ല ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. ഏ​ക​ദേ​ശം നാ​ല് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. മൂ​ന്ന് മാ​സം മു​ന്പ് ഇ​റ​ക്കി​യ മു​റി​വ​ഞ്ചി​യാ​ണ് ത​ക​ർ​ന്ന​ത്.